2026 ഉം സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ സംബന്ധിച്ച് ആകാംക്ഷ നിറഞ്ഞ വര്‍ഷമാണ്. വര്‍ഷാരംഭത്തില്‍ ജനുവരിയില്‍ തന്നെ അനേകം മൊബൈല്‍ ഫോണ്‍ ലോഞ്ചുകള്‍ നടക്കും. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ചൈനയില്‍ ജനുവരി എട്ടിന് വണ്‍പ്ലസ് ടര്‍ബോ 6 (OnePlus Turbo 6), വണ്‍പ്ലസ് ടര്‍ബോ 6വി (Turbo 6V) എന്നീ സ്‌മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യും.
29
9,000 എംഎഎച്ച് ബാറ്ററി
സ്‌നാപ്‌ഡ്രാഗണ്‍ എസ് ജെന്‍ 4 ചിപ്പിലുള്ള ഇതിലെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഫോണില്‍ 80 വാട്‌സ് വയേര്‍ഡ്, 27 വാട്‌സ് റിവേഴ്‌സ് ചാര്‍ജിംഗ് സൗകര്യം സഹിതം 9,000 എംഎഎച്ച് ബാറ്ററിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 165 ഹെര്‍ട്‌സ് ആയിരിക്കും ഡിസ്‌പ്ലെയുടെ റിഫ്രഷ് റേറ്റ്.
39
2. ഹോണര്‍ പവര്‍ 2
ജനുവരി അഞ്ചാം തീയതി ഹോണര്‍ പവര്‍ 2 (Honor Power 2) സ്‌മാര്‍ട്ട്‌ഫോണ്‍ മോഡല്‍ കമ്പനി ചൈനയില്‍ അവതരിപ്പിക്കും. 10,080 എംഎഎച്ചുമായി ഹോണറിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയുമായാണ് ഈ ഫോണ്‍ വിപണിയിലെത്തുക. 14.2 മണിക്കൂര്‍ ഗെയിമിംഗിന് ആയുസ് പറയപ്പെടുന്ന ഈ ബാറ്ററിക്കൊപ്പം 80 വാട്‌സ് ഫാസ്റ്റ് വയേര്‍ഡ്, 27 വാട്‌സ് റിവേഴ്‌സ് ചാര്‍ജിംഗ് സൗകര്യമുണ്ടാകും.
മീഡിയടെക് ഡൈമന്‍സിറ്റി 8500 എലൈറ്റ് പ്രോസസറില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ഹോണര്‍ പവര്‍ 2വില്‍ 6.79 ഇഞ്ച് എല്‍ടിപിഎസ് ഫ്ലാറ്റ് ഡിസ്‌പ്ലെ, 8,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് 50എംപി സെന്‍സര്‍ സഹിതം ഡുവല്‍ ക്യാമറ യൂണിറ്റ്, 16-മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുണ്ടാകും. കറുപ്പ്, ഓറഞ്ച്, വെള്ള നിറങ്ങളിലായിരിക്കും ഹോണര്‍ പവര്‍ 2 വിപണിയിലെത്തുക.
59
3. റിയല്‍മി 16 പ്രോ സീരീസ്
ജനുവരി ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്ന റിയര്‍മി 16 പ്രോ സീരീസില്‍ (Realme 16 Pro series) റിയല്‍മി 16 പ്രോ+, റിയല്‍മി 16 പ്രോ എന്നീ ഫോണ്‍ മോഡലുകളുണ്ടാകും. ഇരു സ്‌മാര്‍ട്ട്‌ഫോണുകളും 200-മെഗാപിക്‌സലിന്‍റെ പ്രൈമറി റിയര്‍ ക്യാമറയും 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും പ്രദാനം ചെയ്യും.
69
7,000 എംഎഎച്ച് ബാറ്ററി
റിയല്‍മി 16 പ്രോ 5ജി (Realme 16 Pro 5G) മീഡിയടെക് ഡൈമന്‍സിറ്റി 7300-മാക്‌സ് ചിപ്‌സെറ്റില്‍ എയര്‍ഫ്ലോ വേപ്പര്‍ ചേംബര്‍ കൂളിംഗ് സംവിധാനം നല്‍കും. 7,000 എംഎഎച്ച് ബാറ്ററി, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സഹിതം അമോലെഡ് ഡിസ്‌പ്ലെ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. അതേസമയം, റിയല്‍മി 16 പ്രോ+ 5ജിയില്‍ (Realme 16 Pro+ 5G) സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്‌സെറ്റാണുണ്ടാവുക. ഈ ഫോണും 7,000 എംഎഎച്ച് ബാറ്ററി കരുത്തിലുള്ളതായിരിക്കും.
79
4. ഓപ്പോ റെനോ 15 സീരീസ്
ഓപ്പോ റെനോ 15 സീരീസ് (Oppo Reno 15 Series) സ്മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യന്‍ ലോഞ്ച് ജനുവരി എട്ടാം തീയതിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റെനോ 15 (Reno 15), റെനോ 15 പ്രോ (Reno 15 Pro), റെനോ 15 പ്രോ മിനി (Reno 15 Pro Mini) എന്നീ മൂന്ന് ഫോണ്‍ മോഡലുകളാണ് ഇതിലുണ്ടാവുക. എയ്‌റോസ്‌പേസ് നിലവാരത്തിലുള്ള അലുമിനിയം ഫ്രെയിമുകള്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഫോണുകളുടെ ഔദ്യോഗിക ഇന്ത്യന്‍ ലോഞ്ച് തീയതി ഇതുവരെ ഓപ്പോ പ്രഖ്യാപിച്ചിട്ടില്ല.
89
5. പോക്കോ എം8
പോക്കോ ഏറ്റവും പുതിയ എം8 5ജി (POCO M8 5G) സ്‌മാര്‍ട്ട്‌ഫോണ്‍ 2026 ജനുവരി എട്ടിന് ഇന്ത്യയില്‍ പുറത്തിറക്കും. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വരുന്ന 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് പോക്കോ എം8 5ജി ഫോണിലുണ്ടാവുക എന്നാണ് സൂചന. ഈ ഡിസ്പ്ലെയുടെ പരമാവധി ബ്രൈറ്റ്‌നസ് 3,200 നിറ്റ്സ് ആയിരിക്കും.