ഐഫോണ്‍ 16 പ്ലസ് ചരിത്രത്തിലെ ഏറ്റവും വിലക്കുറവില്‍; 18010 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട്, മറ്റ് ബാങ്ക് ഓഫറുകളും

Published : Feb 15, 2026, 01:05 PM IST

ആപ്പിള്‍ 2024 സെപ്റ്റംബര്‍ മാസത്തില്‍ പുറത്തിയ ഐഫോണ്‍ 16 പ്ലസ് സ്‌മാര്‍ട്ട്‌ഫോണിന് ഇപ്പോള്‍ വമ്പിച്ച ഓഫര്‍ നല്‍കുകയാണ് റീടൈല്‍ കമ്പനിയായ വിജയ്‌ സെയില്‍സ്. വിജയ് സെയില്‍സില്‍ നിന്ന് എങ്ങനെയാണ് ഈ ഓഫര്‍ നേടേണ്ടത് എന്ന് വിശദമായി.

PREV
15

വിജയ് സെയില്‍സില്‍ ഐഫോണ്‍ 16 പ്ലസ് 71,890 രൂപയ്‌ക്കാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. 89,900 രൂപയായിരുന്നു ഫോണിന്‍റെ ലോഞ്ച് വില. അതായത് ഐഫോണ്‍ 16 പ്ലസിന് ഇപ്പോള്‍ ലഭിക്കുന്നത് 18,010 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട്.

25

കേവലം ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള ഐഫോണുകള്‍ക്ക് ഇത്രയും വിലക്കുറവ് അപൂര്‍വമായി മാത്രമേ ആപ്പിള്‍ പ്രേമികള്‍ കാണാറുള്ളൂ. അതിനാല്‍ ഐഫോണ്‍ വാങ്ങാനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു മികച്ച ഓഫറാണ് വിജയ് സെല്‍സിന്‍റേത്.

35

18,010 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടിന് പുറമെ ബാങ്ക് ഓഫറുകളിലൂടെ ഐഫോണ്‍ 16 പ്ലസിന്‍റെ വില വീണ്ടും കുറയ്‌ക്കാം. ഐസിഐസിഐ ബാങ്ക് ക്ര‍ഡിറ്റ് കാര്‍ഡ് വഴി 3,000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ലഭിക്കും. എച്ച്‌ഡിഎഫ്‌സി കാര്‍ഡ് യൂസര്‍മാര്‍ക്ക് 3,500 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.

45

ആപ്പിള്‍ ഇന്‍റലിജന്‍സ്, വലിയ ബാറ്ററി, വലിയ ഡിസ്‌പ്ലെ എന്നിവ മാറ്റിനിര്‍ത്തിയാല്‍ ഐഫോണ്‍ 16 പ്ലസിന് സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 16 വേര്‍ഷന്‍റെ ഏതാണ്ട് അതേ ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഐഫോണ്‍ 16 പ്ലസില്‍ 6.7-ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെയാണുള്ളത്.

55

എ18 ചിപ്പാണ് ഐഫോണ്‍ 16 പ്ലസ് ഫോണിലുള്ളത്. 48എംപി പ്രധാന ക്യാമറ, 12എംപി അള്‍ട്രാ-വൈഡ് റിയര്‍ ക്യാമറ എന്നിവ ഐഫോണ്‍ 16 പ്ലസിലുണ്ട്. വെള്ളത്തിലും പൊടിയിലും നിന്നുള്ള സുരക്ഷയ്‌ക്ക് ഐപി68 റേറ്റിംഗ് ലഭിച്ച സ്‌മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് ഐഫോണ്‍ 16 പ്ലസ്.

Read more Photos on
click me!

Recommended Stories