ഐഫോണുകള്‍ എല്ലാം സ്വപ്‌നവിലയിൽ; ഡിസ്‌കൗണ്ടുകള്‍ സഹിതം വമ്പന്‍ ഓഫറുകള്‍

Published : Apr 11, 2026, 04:57 PM ISTUpdated : Apr 11, 2026, 05:01 PM IST

ആപ്പിള്‍ ഡെയ്‌സ് സെയില്‍ പ്രഖ്യാപിച്ച് വിജയ് സെയില്‍സ്. പ്രത്യേക വില്‍പന കാലയളവില്‍ മാക്ബുക്കുകള്‍, ഐപാഡുകള്‍ എന്നിവയ്‌ക്ക് ബാങ്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ലഭിക്കും. ഏപ്രില്‍ 16 വരെയാണ് ആപ്പിള്‍ ഡെയ്‌സ് സെയില്‍ നടക്കുന്നത്.

PREV
17

വിജയ് സെയില്‍സിന്‍റെ ആപ്പിള്‍ ഡേയ്‌സ് സെയില്‍ കാലയളവില്‍ 7,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് അക്‌സിസ്, ഐസിഐസിഐ, എസ്‌ബിഐ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ഗാഡ്‌ജറ്റുകള്‍ക്ക് 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുമെന്നതാണ് മറ്റൊരു സൗകര്യം.

27

ഐഫോണ്‍ 17ന് 78,790 രൂപയാണ് യഥാര്‍ഥ വില. ഇതിന് പുറമെ 3,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെ വില 75,790 രൂപയായി താഴും. കൂടാതെ 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.

37

ഐഫോണ്‍ 17ഇയുടെ വില 60,490 രൂപ. 3,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് ചേരുന്നതോടെ ഐഫോണ്‍ 17ഇയുടെ വില 57,490 രൂപയായി കുറയും. ഈ മോഡലിനും 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്.

47

ഐഫോണ്‍ 17 പ്രോയുടെ യഥാര്‍ഥ വില 128,190 രൂപയാണെങ്കില്‍ 4,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതോടെ വില 124,190 രൂപയാകുന്നു. ഐഫോണ്‍ 17 പ്രോയ്‌ക്കും 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസുണ്ട്.

57

ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ യഥാര്‍ഥ വില 142,390 രൂപയാണ്. 4,000 രൂപ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് ചേരുമ്പോള്‍ ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ വില 138,390 രൂപയായി താഴും. 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യം.

67

ഐഫോണ്‍ എയറിന്‍റെ വില 94,990 രൂപയാണ്. എന്നാല്‍ 4,000 രൂപ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്നതിനാല്‍ വില 90,990 രൂപയായി കുറയും. 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിച്ചാല്‍ വന്‍ ലാഭം.

77

പഴയ മോഡലുകളായ ഐഫോണ്‍ 16 ഇപ്പോള്‍ 64,490 രൂപയ്‌ക്കും ഐഫോണ്‍ 16 പ്ലസ് 71,490 രൂപയ്‌ക്കും ഐഫോണ്‍ 16ഇ 53,690 രൂപയ്‌ക്കും ഐഫോണ്‍ 15 മോഡല്‍ 54,900 രൂപയ്‌ക്കും ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് കിഴിച്ച് വാങ്ങാം.

Read more Photos on
click me!

Recommended Stories