മോട്ടോറോളയുടെ എഡ്‍ജ് 70 പ്രോ, എഡ്‍ജ് 70 പ്രോ പ്ലസ് എന്നീ പുതിയ സ്മാർട്ട്ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സൂചന. ഫോണുകൾ സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയതോടെ, എഡ്‍ജ് 70 പ്രോയുടെ ഡിസൈൻ, കളർ ഓപ്ഷനുകൾ, ട്രിപ്പിൾ ക്യാമറ, കർവ്ഡ് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു.

മോട്ടോറോളയുടെ എഡ്‍ജ് 70 പ്രോയും എഡ്‍ജ് 70 പ്രോ പ്ലസും ആഗോള വിപണികളിൽ പുറത്തിറക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, രണ്ട് സ്‍മാർട്ട്‌ഫോണുകളുടെയും ഇന്ത്യൻ യൂണിറ്റുകൾ ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇത് ഇവയുടെ ലോഞ്ച് ഇന്ത്യയിലും ഉടൻ നടക്കുമെന്ന സൂചന നൽകുന്നു.

Add Asianetnews as a Preferred SourcegooglePreferred

മോട്ടോറോള എഡ്‍ജ് 70 പ്രോ സവിശേഷതകള്‍ പുറത്ത്

മോട്ടോറോള എഡ്‍ജ് 70 പ്രോയുടെ ഡിസൈൻ, ഫിനിഷ്, കളർ ഓപ്ഷനുകൾ എന്നിവ പുറത്തുവന്ന മാര്‍ക്കറ്റിംഗ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 'ഫോൺ സീസ് ദ നൈറ്റ്' എന്ന ടാഗ്‌ലൈനോടെ എത്താൻ സാധ്യതയുണ്ട്. പുതിയ മോഡൽ നീല, പച്ച, വെള്ള എന്നീ നിറങ്ങളിൽ ലഭ്യമാകുമെന്ന് കരുതുന്നു. നീല വിഭാഗത്തിന് ടെയിലേർഡ് ഫാബ്രിക് ഫിനിഷ്, പച്ചയ്ക്ക് സാറ്റിൻ ലക്‌സ് ഫിനിഷ്, വെള്ളയ്ക്ക് മാർബിൾ ഫിനിഷ് നൽകുമെന്നാണ് സൂചന.

മോട്ടോറോള എഡ്‍ജ് 70 പ്രോയുടെ ഡിസൈൻ സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ചാൽ, ഫോൺ ട്രിപ്പിൾ റിയർ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾക്കൊള്ളുന്ന ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂളുമായി എത്തും. ഫോൺ മധ്യഭാഗത്ത് മോട്ടോറോള ലോഗോ ലഭിക്കും. ഫോൺ കർവ്വ്‍ഡ് ഡിസ്പ്ലേയും ഹോൾ-പഞ്ച് കട്ട്‌ഔട്ടും ഉപയോഗിച്ച് വരും. ഇത് ഫ്രണ്ട് ക്യാമറയ്ക്ക് ലഭിക്കും. ഫോണിന്‍റെ വശങ്ങളിൽ പവർ ബട്ടൺ, വോള്യൂം കൺട്രോളുകൾ എന്നിവ സ്ഥാപിച്ചിരിക്കാമെന്ന് ചോർച്ചകൾ പറയുന്നു. അതേസമയം, യുഎസ്‍ബി ടൈപ്പ്-സി പോർട്ട്, സ്‌പീക്കർ, മൈക്രോഫോൺ, സിം ട്രേ എന്നിവ ഫോൺ താഴെഭാഗത്ത് ലഭിക്കും.

മോട്ടോറോള എഡ്‍ജ് 70 പ്രോ, മോട്ടോറോള എഡ്‍ജ് 70 പ്രോ പ്ലസ് സര്‍ട്ടിഫിക്കേഷന്‍

കൂടാതെ മോട്ടോറോള എഡ്‍ജ് 70 പ്രോ, മോട്ടോറോള എഡ്‍ജ് 70 പ്രോ പ്ലസ് HDR10+ സർട്ടിഫിക്കേഷൻ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഇന്ത്യയിൽ ഇവയുടെ ലോഞ്ച് ഉടൻ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ഈ സ്‌മാര്‍ട്ട്ഫോണ്‍ സീരീസിലെ മൂന്നാമത്തെ ഫോണായ മോട്ടോറോള എഡ്‍ജ് 70 പ്രോ ലൈറ്റ് ഉടൻ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന് ടെറൈൻ, ടെറൈൻ പ്ലസ്, ടെറൈൻ ലൈറ്റ് എന്നിങ്ങനെയാണ് കോഡ് നാമങ്ങൾ. ഫോണിന്‍റെ ഫീച്ചറുകളും വിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming