സ്‌മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചടക്കി ആപ്പിൾ, അടിതെറ്റി സാംസങ്; 2026 ആദ്യപാദ കണക്കുകള്‍ പുറത്ത്

Published : Apr 11, 2026, 03:18 PM IST

2026-ലെ ആദ്യപാദത്തിൽ ആഗോള സ്‌മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തിയതായി കൗണ്ടർപോയിന്‍റ് റിസർച്ച് റിപ്പോർട്ട്. 2026-ലെ ആദ്യപാദത്തില്‍ സ്മാർട്ട്ഫോൺ ഷിപ്‌മെന്‍റ് വർഷാന്തര അടിസ്ഥാനത്തിൽ (YoY) ആറ് ശതമാനം കുറഞ്ഞു. 

PREV
15

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണി ചുരുങ്ങിയ സാഹചര്യത്തിലും ആപ്പിൾ 21 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനത്തെത്തി. ഐഫോൺ 17-നുള്ള ശക്തമായ ആവശ്യകതയും ട്രേഡ്-ഇൻ പദ്ധതികളും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യ-പസഫിക് മേഖലകളിലെ വളർച്ചയും ആപ്പിളിന്‍റെ നേട്ടത്തിന് കാരണമായി. ഒരു വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഫോണ്‍ വില്‍പനയില്‍ ആപ്പിൾ ഒന്നാം സ്ഥാനത്ത് എത്തുന്നത് ആദ്യമായാണ്.

25

സാംസങ് 20 ശതമാനം വിപണി വിഹിതത്തോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു. എന്നാൽ മാസ് മാർക്കറ്റിൽ ആവശ്യകത കുറഞ്ഞതും ഗാലക്‌സി എസ്‌26 സീരീസിന്റെ ലോഞ്ച് വൈകിയതും കാരണം 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. എങ്കിലും, ഗാലക്സി എസ്‌26 അൾട്ര മോഡലിന് തുടക്കത്തിൽ മികച്ച പ്രതികരണം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

35

ഷവോമി 12 ശതമാനം വിപണി വിഹിതത്തോടെ മൂന്നാം സ്ഥാനത്ത് തുടരുന്നു. എന്നാൽ മെമ്മറി ക്ഷാമം കമ്പനിയുടെ വളർച്ചയെ ബാധിച്ചു. കുറഞ്ഞ വിലയുള്ള എൻട്രി-ലെവൽ ഫോണുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും വിപണി വിഹിതത്തെ ബാധിച്ചതായി വിലയിരുത്തുന്നു. അതേസമയം, ഷവോമി 17 സീരീസ് ചൈനയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതായി റിപ്പോർട്ട് പറയുന്നു.

45

ഓപ്പോ, വിവോ എന്നീ ചൈനീസ് ബ്രാൻഡുകൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു. ഓപ്പോയുടെ എ5 സീരീസ് എൻട്രി-ലെവൽ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചപ്പോൾ, ഫൈൻഡ് എന്‍5 മോഡലും വിപണിയിൽ നല്ല സ്വീകാര്യത നേടി. വിവോ ഫോണുകളുടെ വില്‍പനയില്‍ ഇന്ത്യയിൽ ചെറിയ ഇടിവുണ്ടായിരുന്നുവെങ്കിലും സ്ഥിരത പുലർത്തി.

55

അതേസമയം ഗൂഗിൾ, നത്തിംഗ് എന്നീ ബ്രാൻഡുകൾ യഥാക്രമം 14 ശതമാനവും 25 ശതമാനവും വളർച്ച നേടി ശ്രദ്ധേയമായി. മെമ്മറി ഘടകങ്ങളുടെ ക്ഷാമം 2027 വരെ തുടരുമെന്നതിനാൽ 2026-ലെ വിപണി പ്രതീക്ഷകൾ ദുർബലമാണെന്ന് കൗണ്ടർപോയിന്‍റ് വിലയിരുത്തുന്നു. വരാനിരിക്കുന്ന കാലയളവിൽ സോഫ്‌റ്റ്‌വെയര്‍, ഇക്കോസിസ്റ്റം വികസനം, സേവനങ്ങൾ എന്നിവയിലൂടെ വളർച്ച നേടാൻ കമ്പനികൾ ശ്രമിക്കും എന്നാണ് റിപ്പോർട്ടുകൾ.

Read more Photos on
click me!

Recommended Stories