പ്രഭാതഭക്ഷണത്തിന് മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന 5 തെറ്റായ ശീലങ്ങൾ

Published : Aug 25, 2026, 09:20 PM IST

രാവിലെ ഉണരുമ്പോൾ തന്നെ നാം ചെയ്യുന്ന ചില കാര്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു. ഈ തെറ്റുകൾ ഒഴിവാക്കാം.

PREV
15
മധുരമിട്ട ചായ കുടിക്കുന്നത്

രാവിലെ വെറും വയറ്റിൽ പഞ്ചസാര ധാരാളമടങ്ങിയ ചായ കുടിക്കുന്നത് രക്തത്തിലേക്ക് വേഗത്തിൽ ഗ്ലൂക്കോസ് എത്താൻ കാരണമാകുന്നു.

25
രാവിലെയുള്ള ശാരീരിക അധ്വാനം ഒഴിവാക്കുന്നത്

ഉണർന്ന ഉടൻ ശാരീരികമായി ഒന്നും ചെയ്യാതെ കിടക്കയിൽ നിന്ന് നേരെ സോഫയിലേക്കും മറ്റും ഇരിക്കുന്നത് നല്ലതല്ല. രാവിലെ ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂടുതലായതിനാൽ ഷുഗർ സ്വാഭാവികമായും ഉയരും. അതിനാൽ ചെറിയ വ്യായാമങ്ങൾ ചെയ്യാം.

35
ആരോഗ്യകരമല്ലാത്ത പ്രഭാതഭക്ഷണം കഴിക്കുന്നത്

രാത്രിയിലെ ഉപവാസത്തിന് ശേഷം മൈദ, മധുരമുള്ള ധാന്യങ്ങൾ എന്നിവയടങ്ങിയ ലഘുഭക്ഷണം കഴിക്കുന്നത് ഷുഗർ പെട്ടെന്ന് ഉയരാൻ ഇടയാക്കും. ആവശ്യത്തിന് പ്രോട്ടീനും ഫൈബറും ഇല്ലാത്ത ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും പിന്നാലെ പെട്ടെന്ന് കുറയ്ക്കുകയും ചെയ്യും.

45
മാനസിക സമ്മർദ്ദത്തോടെ ഉണരുന്നത്

രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ സന്ദേശങ്ങൾ നോക്കുക, ഓഫീസിലെ ജോലി തിരക്കുകളെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടുക, അല്ലെങ്കിൽ ധൃതിപിടിച്ച് കാര്യങ്ങൾ ചെയ്യുക എന്നിവ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ കൂട്ടുന്നു. ഇത് ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഷുഗർ ലെവൽ ഉയർത്തുന്ന പ്രധാന ഘടകമാണ്.

55
രാത്രിയിലെ അപൂർണ്ണമായ ഉറക്കം

കൃത്യമായി ഉറക്കം ലഭിക്കാത്തത് ഇൻസുലിൻ സംവേദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. നല്ല ഉറക്കം ലഭിച്ച ദിവസം വലിയ പ്രശ്നമില്ലാതെ ദഹിക്കുന്ന അതേ ഭക്ഷണം തന്നെ ഉറക്കമളച്ച ദിവസത്തിൽ ഉയർന്ന ബ്ലഡ് ഷുഗർ ലെവലിന് കാരണമായേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories