പ്രീ - ഡയബറ്റിസ് സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ‌

Published : Aug 24, 2026, 04:43 PM IST

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലും എന്നാൽ ടൈപ്പ് 2 പ്രമേഹം എന്ന് വിളിക്കാൻ മാത്രം ഉയരാത്തതുമായ അവസ്ഥയാണ് പ്രീ-ഡയബറ്റിസ്. ഇത് പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയാണ്. കൃത്യസമയത്ത് ജീവിതരീതി മാറ്റിയാൽ ഇത് മാറ്റിയെടുക്കാൻ സാധിക്കും.

PREV
19
പ്രീ - ഡയബറ്റിസ് സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ‌

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലും എന്നാൽ ടൈപ്പ് 2 പ്രമേഹം എന്ന് വിളിക്കാൻ മാത്രം ഉയരാത്തതുമായ അവസ്ഥയാണ് പ്രീ-ഡയബറ്റിസ്. ഇത് പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയാണ്. കൃത്യസമയത്ത് ജീവിതരീതി മാറ്റിയാൽ ഇത് മാറ്റിയെടുക്കാൻ സാധിക്കും. പ്രീ - ഡയബറ്റിസ് സാധ്യത വർദ്ധിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

29
മണിക്കൂറോളം ഒറ്റയിരുപ്പ് ഇരിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുന്നു.

മണിക്കൂറോളം ഒറ്റയിരുപ്പ് ഇരിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുന്നു. അധികനേരം ഇരിക്കുന്നത് ജീവിതശൈലി ശരീരത്തിന് ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കാനുള്ള ശേഷി കുറയ്ക്കും. കാലക്രമേണ, ഇത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമായേക്കാം.

39
പതിവായുള്ള വ്യായാമം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു

വ്യായാമമില്ലായ്മ പ്രമേഹ സാധ്യത കൂട്ടുന്നു. പതിവായുള്ള വ്യായാമം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.

49
ക്രമേണയുള്ള ശരീരഭാര വർദ്ധനവ് പ്രീഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം.

ശരീരഭാരം കൂടുന്നത് പ്രത്യേകിച്ച് വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത്, ഇൻസുലിൻ പ്രതിരോധവുമായി അടുത്ത ബന്ധമുള്ളതാണ്. അതിനാൽ, ക്രമേണയുള്ള ശരീരഭാര വർദ്ധനവ് പ്രീഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം.

59
കുടുംബപരമായ പശ്ചാത്തലം പ്രധാന കാരണമാണ്.

അടുത്ത കുടുംബാംഗങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഒരാൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമാകുന്നതിനുള്ള സാധ്യത വർദ്ധിച്ചേക്കാം. കുടുംബപരമായ പശ്ചാത്തലം പ്രധാന കാരണമാണ്.

69
രാത്രി വെെകി ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല

രാത്രി വെെകി ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. രാത്രി വൈകി കലോറി കൂടുതലുള്ളതോ മധുരം അടങ്ങിയതോ ആയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് അമിതമായ കലോറി ഉപഭോഗത്തിനും അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും കാരണമായേക്കാം.

79
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടാം

സംസ്കരിച്ചതും എണ്ണയിൽ വറുത്തതും കലോറി കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും ഉപാപചയ ആരോഗ്യം മോശമാകുന്നതിനും കാരണമായേക്കാം.

89
അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം പ്രമേഹ സാധ്യത കൂട്ടാം

അനാരോഗ്യകരമായ കൊഴുപ്പ്, സംസ്കരിച്ച കാർബോഹൈഡ്രേറ്റ്, ഉയർന്ന കലോറി എന്നിവ അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് കൂടുതൽ പ്രയാസകരമാക്കിയേക്കാം.

99
മധുരപലഹാരങ്ങൾ, ഡെസേർട്ടുകൾ, മധുരം ചേർത്ത പാനീയങ്ങൾ എന്നിവ ഒഴിവാക്കുക

മധുരപലഹാരങ്ങൾ, ഡെസേർട്ടുകൾ, മധുരം ചേർത്ത പാനീയങ്ങൾ എന്നിവയിലൂടെ അമിത അളവിൽ പഞ്ചസാര പതിവായി കഴിക്കുന്നത് ഭക്ഷണക്രമത്തിൽ വലിയ തോതിൽ കലോറി വർദ്ധിപ്പിക്കാൻ കാരണമാകും. കാലക്രമേണ, ഇത് ശരീരഭാരം കൂടുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കിയേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories