Health Benefits of Ginger : ദഹന പ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്താം

Published : Jul 31, 2022, 08:31 PM ISTUpdated : Jul 31, 2022, 08:39 PM IST

ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും ഇഞ്ചി സഹായകമാണ്. ക്യാൻസർ സാധ്യത തടയാനും വീക്കം കുറയ്ക്കാനും തൊണ്ട വേദന കുറയ്ക്കാനും മികച്ചതാണ്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഇഞ്ചിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ക്യാൻസർ, സ്ട്രോക്ക് തുടങ്ങിയ മാരകമായ രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് തടയുകയും അതുവഴി ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

PREV
15
Health Benefits of Ginger : ദഹന പ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്താം
obesity in children

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. മൂക്കടപ്പ്, തലകറക്കം എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും. ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. 

25

ആരോഗ്യമുള്ള കോശങ്ങൾക്കും ടിഷ്യൂകൾക്കും വിവിധ അവയവങ്ങൾക്കും ദോഷം വരുത്തുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമാണ് സാധാരണയായി വീക്കം ഉണ്ടാകുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, സന്ധിവാതം തുടങ്ങിയ വിവിധ അടിസ്ഥാന രോഗങ്ങൾക്കും വീക്കം ഒരു കാരണമാണ്. ഇതിനെ തടയാനും ഇഞ്ചി സഹായിക്കും.
 

35

ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ സഹായിക്കുക വഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ​ഗ്ലാസ് ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

45

ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഓക്കാനം ചികിത്സിക്കാനും ഛർദ്ദി തടയാനും സഹായിക്കുന്നു. ദഹനത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്ന വയറ്റിലെ ആസിഡുകൾ പരിഹരിക്കാനും ഇത് സഹായിക്കുന്നു. 

55

പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി വളരെ ഗുണം ചെയ്യും. ആർത്തവ വേദന കുറയ്ക്കാൻ ഇഞ്ചി മികച്ചൊരു പ്രതിവിധിയാണ്. 

Read more Photos on
click me!

Recommended Stories