ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

Published : Sep 18, 2026, 10:40 AM IST

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില ഭക്ഷണങ്ങൾ ഈസ്ട്രജൻ പോലുള്ള ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുമ്പോൾ, മറ്റു ചിലത് ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയോ വീക്കം തടയുകയോ ചെയ്യുന്നു.

PREV
111
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില ഭക്ഷണങ്ങൾ ഈസ്ട്രജൻ പോലുള്ള ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുമ്പോൾ, മറ്റു ചിലത് ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയോ വീക്കം തടയുകയോ ചെയ്യുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

211
കോളൻ ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിച്ചേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

വീക്കം, കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ 'ആന്തോസയാനിനുകൾ' ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസർ പ്രതിരോധത്തിനായുള്ള ഭക്ഷണക്രമത്തിൽ പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കോളൻ ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാൻ ഇവ സഹായിച്ചേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

311
ബ്രൊക്കോളി ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമം ചിലതരം ക്യാൻസറുകൾ തടയുന്നു

ബ്രോക്കോളിയും മുളപ്പിച്ച പയർവർ​​ഗങ്ങളും ക്യാൻസർ പ്രതിരോധത്തിനുള്ള സൂപ്പർഫുഡുകളായി കണക്കാക്കപ്പെടുന്നു. അവയിൽ സൾഫോറാഫെയ്ൻ അടങ്ങിയിട്ടുണ്ട്. സൾഫർ അടങ്ങിയ ശക്തമായ ഒരു സസ്യ സംയുക്തമായ 'സൾഫോറാഫെയ്ൻ' (sulforaphane) ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ, ക്യാൻസർ പ്രതിരോധത്തിൽ ബ്രൊക്കോളിക്ക് വലിയ പ്രാധാന്യമുണ്ട്. ബ്രൊക്കോളി ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ചിലതരം ക്യാൻസറുകൾ വരാനുള്ള ദീർഘകാല സാധ്യത കുറയ്ക്കാനും സഹായിക്കും.

411
ആരോഗ്യകരമായ ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ബെറികൾ.

ആരോഗ്യകരമായ ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ബെറികൾ. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, നാരുകൾ, കൂടാതെ ആന്തോസയാനിനുകൾ, എലാജിക് ആസിഡ്, റെസ്‌വെറാട്രോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ എന്നിവയ്ക്ക് ദഹനവ്യവസ്ഥയിലുണ്ടാകുന്ന ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

511
സാൽമൺ, ട്യൂണ, നെത്തോലി തുടങ്ങിയ മത്സ്യങ്ങളിൽ ഉയർന്ന അളവിൽ പോഷകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

മത്സ്യത്തിൽ പ്രത്യേകിച്ച് സാൽമൺ, ട്യൂണ, നെത്തോലി തുടങ്ങിയ മത്സ്യങ്ങളിൽ ഉയർന്ന അളവിൽ പോഷകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളിലൊന്നായ മത്സ്യം ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കാനും സ്തനാർബുദം, വൻകുടൽ-മലാശയ അർബുദം എന്നിവയിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.

611
വിറ്റാമിൻ സി, നാരുകൾ, പോളിഫെനോളുകൾ എന്നിവയാൽ സമ്പന്നമാണ് കിവിപ്പഴം.

വിറ്റാമിൻ സി, നാരുകൾ, പോളിഫെനോളുകൾ എന്നിവയാൽ സമ്പന്നമാണ് കിവിപ്പഴം. അവ കേടുപാടുകൾ സംഭവിച്ച ഡിഎൻഎ (DNA) നന്നാക്കാനുള്ള ശരീരത്തിന്റെ കഴിവിനെ സജീവമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ദഹനത്തെയും മലവിസർജ്ജനത്തിന്റെ ക്രമമായ പ്രവർത്തനത്തെയും ഇവ സഹായിക്കുന്നു.

711
എല്ലാത്തരം നട്‌സുകൾക്കും ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ച് വ്യക്തമാക്കുന്നു

എല്ലാത്തരം നട്‌സുകൾക്കും പ്രത്യേകിച്ച് വാൽനട്ടിനും - ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ച് വ്യക്തമാക്കുന്നു. നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഇവ ലഘുഭക്ഷണമായോ, ധാന്യഭക്ഷണങ്ങളിൽ (സീരിയൽ) ചേർത്തോ, സാലഡുകളിൽ വിതറിയോ കഴിക്കാവുന്നതാണ്.

811
ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ക്യാൻസറിനെ തടയും

ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് വഴി ശരീരത്തിന് ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവ ലഭിക്കുന്നു. ഇവ ചിലതരം ക്യാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന പോളിഫെനോളുകളുടെയും ഫ്ലാവനോളുകളുടെയും മികച്ച ഉറവിടം കൂടിയാണിത്.

911
ഇലക്കറികളിൽ കാണപ്പെടുന്ന കരോട്ടിനോയിഡുകൾ സ്തനാർബുദം, മൂത്രസഞ്ചി, ശ്വാസകോശ അർബുദം എന്നിവയ്‌ക്കെതിരെ പോരാടുകയും ചെയ്യുന്നു.

ഇലക്കറികളിൽ കാണപ്പെടുന്ന കരോട്ടിനോയിഡുകൾ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും സ്തനാർബുദം, മൂത്രസഞ്ചി, ശ്വാസകോശ അർബുദം എന്നിവയ്‌ക്കെതിരെ പോരാടുകയും ചെയ്യുന്നു.

1011
​ഗ്രീൻ ടീ കുടിക്കുന്നത് ട്യൂമർ വളർച്ചയെ തടയുന്ന പ്രക്രിയകളെ സഹായിക്കുന്നു

​ഗ്രീൻ ടീ കുടിക്കുന്നത് ട്യൂമർ വളർച്ചയെ തടയുന്ന പ്രക്രിയകളെ സഹായിക്കുന്നു. 'എപിഗല്ലോകാറ്റെച്ചിൻ-3-ഗാലേറ്റ്' (epigallocatechin-3-gallate) എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

1111
വെളുത്തുള്ളി പതിവായി കഴിക്കുന്നത് വൻകുടൽ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ക്യാൻസർ വളർച്ചയെ തടയുന്ന 'അലിസിൻ' എന്ന സൾഫർ സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പതിവായി കഴിക്കുന്നത് വൻകുടൽ ക്യാൻസർ (colorectal cancer) വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories