ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, അമിതവണ്ണം എളുപ്പം കുറയ്ക്കാം

First Published Oct 21, 2021, 9:27 AM IST

ഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമവുമൊക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ ആരോഗ്യകരമായ രീതിയിലാണ് ശരീരഭാരം കുറയുന്നതെന്നും ശരീരത്തെ അത് ദോഷകരമായി ബാധിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ശരീരഭാരം എളുപ്പം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ രൂപാലി ദത്ത പറയുന്നു.

water

ദിവസവും രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്നാണ് അവർ പറയുന്നത്. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

plate

ഭക്ഷണം കഴിക്കാൻ ചെറിയ പ്ലേറ്റ് ഉപയോഗിക്കണം എന്നാണ് അവർ പറയുന്നത്. ചെറിയ പ്ലേറ്റ് ആകുമ്പോൾ വളരെ കുറച്ചു ഭക്ഷണം മാത്രമേ എടുക്കാൻ കഴിയൂ. എന്നാൽ പ്ലേറ്റ് നിറയെ ഭക്ഷണം ഉണ്ടെന്നു തോന്നൽ ഉണ്ടാക്കാനും ഇത് സഹായിക്കും. 

protein

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കുക. പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും മികച്ച ഉറവിടമാണ് മുട്ട. പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ തോരൻ ആക്കിയോ മുട്ട കഴിക്കാം. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാൻ മുട്ട കഴിക്കുന്നതിലൂടെ സാധിക്കും.

salt

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കണമെന്നാണ്  രൂപാലി ദത്ത പറയുന്നത്. ഉപ്പ് കൂടുതലായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് വലിയ അളവിൽ ഉപ്പ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും അമിതവണ്ണം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കണ്ടെത്തി.

tv

ടിവി കണ്ടോ ഫോൺ നോക്കിയോ ഭക്ഷണം കഴിക്കരുത്. മറ്റ് കാര്യങ്ങളിൽ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് കാലറി കൂടാനും ശരീരഭാരം കൂടാനും കാരണമാകും. 

click me!