ഡെങ്കിപ്പനി: കൊതുക് പരത്തുന്ന രോഗങ്ങൾ തടയാൻ വേപ്പില ഇങ്ങനെ ഉപയോഗിക്കൂ

Published : May 23, 2026, 01:10 PM IST

മഴക്കാലമായാൽ പിന്നെ കൊതുകിന്റെ ശല്യവും കൂടുതലായിരിക്കും. ഇത് ഡെങ്കിപ്പനി പോലുള്ള പലതരം രോഗങ്ങൾക്ക് വഴിവയ്ക്കും. കൊതുകുജന്യ രോഗങ്ങൾ തടയാൻ വേപ്പില ഇങ്ങനെ ഉപയോഗിക്കൂ.

PREV
16
വേപ്പില ചായ

ഒരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഫ്രഷ് വേപ്പിലയും തേയിലയുമിട്ട് നന്നായി തിളപ്പിക്കാം. ദിവസവും മൂന്ന് നേരമെങ്കിലും ഇത് കുടിക്കുന്നത് നല്ലതാണ്.

26
വേപ്പില ജ്യൂസ്

വേപ്പിലയിൽ കുറച്ച് വെള്ളംകൂടെ ചേർത്ത് നന്നായി അരച്ചെടുക്കണം. അതിലേക്ക് കുറച്ച് തേനും നാരങ്ങയും ചേർത്ത് ജ്യൂസായി കുടിക്കാം.

36
വേപ്പില വെള്ളം

വേപ്പില വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. തണുപ്പാറിയതിന് ശേഷം അരിച്ച് കുടിച്ചാൽ മതി. കൊതുകുജന്യ രോഗങ്ങൾ തടയാൻ ഇത് കുടിക്കുന്നത് നല്ലതാണ്.

46
വേപ്പെണ്ണ

വേപ്പെണ്ണയിൽ കുറച്ച് വെളിച്ചെണ്ണ കൂടെ ചേർത്ത് ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നത് കൊതുകുകടയിൽ നിന്നും രക്ഷനേടാൻ സഹായിക്കും.

56
അരച്ചെടുത്ത വേപ്പില

വേപ്പില നന്നായി അരച്ചെടുത്തതിന് ശേഷം കൊതുക് കടിച്ച ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കാം. ഇത് കൊതുകുജന്യ രോഗങ്ങൾ തടയാൻ സഹായിക്കും.

66
വേപ്പില വെള്ളത്തിൽ കുളിക്കാം

വെള്ളത്തിൽ വേപ്പിലയിട്ട് നന്നായി തിളപ്പിക്കണം. ശേഷം നന്നായി അരിച്ചെടുത്ത് കുളിക്കാം. ഇത് കൊതുകുജന്യ രോഗങ്ങൾ തടയാൻ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories