ചായ, കാപ്പി, വെള്ളം ഇവയെല്ലാം നല്ല ചൂടോടെയാണോ കുടിക്കാറുള്ളത്? എങ്കിൽ ഈ ക്യാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

Published : Sep 09, 2026, 10:22 AM IST

അമിതമായി ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിന് കേടുപാടുകൾ വരുത്തുകയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തേക്കാമെന്ന് പഠനം.

PREV
17
നല്ല ചൂട് ചായയോ കാപ്പിയോ അല്ലെങ്കിൽ വെള്ളമോ പതിവായി കുടിക്കുന്നവരാണോ?

അമിതമായി ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിന് കേടുപാടുകൾ വരുത്തുകയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തേക്കാമെന്ന് പഠനം. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ വളരെ ഉയർന്ന താപനിലയിൽ പതിവായി കുടിക്കുന്നത് ‘അന്നനാളിയിലെ ക്യാൻസർ’ (ഈസോഫാഗൽ ക്യാൻസർ) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുകെയിലെ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. ഏകദേശം 10 ലക്ഷത്തോളം ആളുകളിൽ പഠനം നടത്തുകയായിരുന്നു.

27
വളരെ ചൂടോടെ കുടിക്കുന്നവർക്ക് 'ഈസോഫാഗൽ ക്യാൻസർ' വരാനുള്ള സാധ്യത കൂടുതൽ

ഈ പഠനത്തിൽ, 'മിതമായ ചൂടിൽ' ചായയോ കാപ്പിയോ കുടിക്കുന്നവരെ അപേക്ഷിച്ച് 'വളരെ ചൂടോടെ' അവ കുടിക്കുന്നവർക്ക് ഈസോഫാഗൽ ക്യാൻസർ വരാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്ന് കണ്ടെത്തി. അതിയായി ചൂടുള്ള ദ്രാവകം ആമാശയത്തിലേക്ക് ഇറങ്ങുന്ന വഴിയിൽ അന്നനാളിന്റെ ഉൾഭിത്തിയിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാം.

37
ഓക്സ്ഫോർഡ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്

'ഇന്റർനാഷണൽ ജേണൽ ഓഫ് ക്യാൻസറിൽ' പ്രസിദ്ധീകരിച്ച പഠനം പ്രസിദ്ധീകരിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 65 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ താപനിലയുള്ള പാനീയങ്ങളെ "വളരെ ചൂടുള്ളവ" എന്നും ആരോഗ്യത്തിന് അപകടസാധ്യതയുണ്ടാക്കാൻ സാധ്യതയുള്ളവയാണെന്നും ​ഗവേഷകർ പറയുന്നു. ദിവസവും ആറോ അതിൽ കൂടുതലോ തവണ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

47
ചൂടുള്ള പാനീയങ്ങളും അന്നനാളിയിലെ ക്യാൻസറും തമ്മിൽ സമാനമായ ബന്ധമാണുള്ളത്

വളരെ ചൂടോടെ കുടിക്കുന്നതിന് പകരം കുടിക്കാൻ പാകമായ ചൂടാകുന്നത് വരെ കാത്തിരിക്കുകയാണ് നല്ലതെന്നും ​ഗവേഷകർ പറയുന്നു. 'മാറ്റെ' (mate) എന്ന വളരെ ചൂടുള്ള ഔഷധ പാനീയം ധാരാളമായി ഉപയോഗിക്കുന്ന തെക്കേ അമേരിക്കയിൽ നടത്തിയ ഗവേഷണങ്ങളിൽ, ചൂടുള്ള പാനീയങ്ങളും അന്നനാളിയിലെ ക്യാൻസറും തമ്മിൽ സമാനമായ ഒരു ബന്ധം നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകയായ ഡോ. കെരെൻ പാപ്പിയർ പറഞ്ഞു.

57
സ്ക്വാമസ് സെൽ ഈസോഫാഗൽ ക്യാൻസർ (Squamous cell oesophageal cancer) അപൂർവ്വമാണ്

സ്ക്വാമസ് സെൽ ഈസോഫാഗൽ ക്യാൻസർ (Squamous cell oesophageal cancer) അപൂർവ്വമാണ്. പ്രതിവർഷം ഏതാനും ആയിരം ആളുകളെ മാത്രമേ ഇത് ബാധിക്കുന്നുള്ളൂ. അന്നനാളിയിലെ ക്യാൻസറിന് വലിയൊരു അപകടസാധ്യതയായി മാറുന്ന പുകവലി പോലുള്ള മറ്റ് ഘടകങ്ങളുമുണ്ടെന്നും ​ഗവേഷകർ പറഞ്ഞു.

67
പുകവലി ഒഴിവാക്കുന്നതും മദ്യപാനം കുറയ്ക്കുന്നതും ക്യാൻസർ സാധ്യത കുറയ്ക്കുന്നു

പുകവലി ഒഴിവാക്കുന്നതും മദ്യപാനം കുറയ്ക്കുന്നതും സ്ക്വാമസ് സെൽ ഈസോഫാഗൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നു. അന്നനാളിയിലെ ക്യാൻസറിന്റെ ലക്ഷണങ്ങളിൽ നെഞ്ചെരിച്ചിൽ, ദഹനക്കേട്, തൊണ്ടയിലോ നെഞ്ചിലോ വേദന, ഒപ്പം ശരീരഭാരം കുറയൽ എന്നിവ ഉൾപ്പെടുന്നു.

77
മദ്യപാനം, പുകവലി അന്നനാള കാന്‍സറിലേക്ക് നയിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു

അന്നനാളത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന ശീലങ്ങളും അവസ്ഥകളും അന്നനാള കാന്‍സറിലേക്ക് നയിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിഴുങ്ങാന്‍ ബുദ്ധിമുട്ട്, മദ്യപാനം, പുകവലി, പൊണ്ണത്തടി, ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം, വളരെ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന സ്ഥിരമായ ശീലം എന്നിവ ഇതില്‍ ചിലതാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories