മുട്ട പൊതുവേ ആരോഗ്യകരമായ ഭക്ഷണമായാണ് കണക്കാക്കുന്നത്. പ്രോട്ടീൻ ധാരാളമായി അടങ്ങിയ മുട്ട മോശം കൊളസ്ട്രോൾ കൂട്ടാമെന്നും ഹൃദയാഘാതത്തിന് കാരണമാകുമെന്നും പലരും കരുതുന്നു. യഥാർത്ഥത്തിൽ മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ വർദ്ധിപ്പിക്കുമോ?.
മുട്ട പൊതുവേ ആരോഗ്യകരമായ ഭക്ഷണമായാണ് കണക്കാക്കുന്നത്. പ്രോട്ടീൻ ധാരാളമായി അടങ്ങിയ മുട്ട മോശം കൊളസ്ട്രോൾ കൂട്ടാമെന്നും ഹൃദയാഘാതത്തിന് കാരണമാകുമെന്നും പലരും കരുതുന്നു. യഥാർത്ഥത്തിൽ മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ വർദ്ധിപ്പിക്കുമോ?
ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ നേരിട്ട് രക്തത്തിലെ ഹാനികരമായ കൊളസ്ട്രോളായി മാറുന്നു എന്ന ധാരണയാണ് ആശയക്കുഴപ്പത്തിനുള്ള പ്രധാന കാരണമെന്ന് ഫരീദാബാദിലെ അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. മഹേന്ദ്ര സിംഗ് രജ്പുത് പറയുന്നു.
37
ശരിക്കും മുട്ട കഴിക്കുമ്പോള്‍ മഞ്ഞക്കരു കളയേണ്ട ആവശ്യമുണ്ടോ?
മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഹൃദയ സംബന്ധമായ അപകടസാധ്യതയെ വിവിധ ഘടകങ്ങൾ സ്വാധീനിക്കുന്നു. അതിൽ മൊത്തത്തിലുള്ള ഭക്ഷണക്രമം, ജനിതകശാസ്ത്രം, ഉപാപചയ ആരോഗ്യം, പ്രത്യേകിച്ച് പൂരിത കൊഴുപ്പുകളുടെയും ട്രാൻസ് കൊഴുപ്പുകളുടെയും ഉപഭോഗം എന്നിവ ഉൾപ്പെടുന്നു.
ദിവസവും ഒരു മുട്ട വരെ കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നു
ദിവസവും ഒരു മുട്ട വരെ കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് ബിഎംജെ (BMJ)-യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൊളസ്‌ട്രോളിനെ അവഗണിക്കാം എന്നല്ല ഇതിനർത്ഥം. ചില ജനവിഭാഗങ്ങളിൽ, മുട്ടയോ ഭക്ഷണത്തിലൂടെയുള്ള കൊളസ്‌ട്രോളോ കൂടുതലായി കഴിക്കുന്നതും ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ ഇപ്പോഴും സൂചിപ്പിക്കുന്നുണ്ട്.
57
മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ബി 9 ന്‍റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്
മുട്ടയിലെ പ്രോട്ടീൻ്റെ ഏകദേശം 40% മഞ്ഞക്കരുവിൽ കാണപ്പെടുന്നു. ബാക്കി 60% വെള്ളയിലും കാണപ്പെടുന്നു. ഒരു മുഴുവന്‍ മുട്ടയില്‍ മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ബി 9 ന്‍റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഏറെ ആവശ്യമായ പോഷകമാണ് ഇത്.
67
മഞ്ഞക്കരു ഒഴിവാക്കുന്നത് പ്രധാനപ്പെട്ട പോഷകങ്ങൾ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.
മഞ്ഞക്കരു ഒഴിവാക്കുന്നത് പ്രധാനപ്പെട്ട പോഷകങ്ങൾ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍ മികച്ച പോഷകമൂല്യമുണ്ട്. അത് കളയുകയാണെങ്കിൽ, കൊളസ്‌ട്രോളിനൊപ്പം പോഷകങ്ങളെയും നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഡോ. രജ്‌പുത് പറയുന്നു. പച്ചക്കറികൾ ചേർത്ത് മുട്ട കഴിക്കുന്നത് ഏറെ ആരോഗ്യകരമാണ്. എന്നാൽ, ചീസ്, വെണ്ണ, സംസ്കരിച്ച മാംസം എന്നിവ ചേർത്ത് ഒരിക്കലും മുട്ട കഴിക്കരുത്.
77
ദിവസവും 1 മുതൽ 2 വരെ മുട്ടകൾ കഴിക്കുന്നത് സുരക്ഷിതമാണ്
ആരോഗ്യമുള്ള മുതിർന്നവർക്ക് ദിവസവും 1 മുതൽ 2 വരെ മുട്ടകൾ (മഞ്ഞക്കരു ഉൾപ്പെടെ) കഴിക്കുന്നത് സുരക്ഷിതമാണ്. ഹൃദ്രോഗം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം എന്നിവയുണ്ടെങ്കിൽ മുട്ടയുടെ ഉപയോഗം പരിമിതപ്പെടുത്തുക. എന്നാല്‍ കൊഴുപ്പ് വളരെ കുറയ്ക്കേണ്ട സാഹചര്യമുള്ളവര്‍, മുട്ട ദിവസവും കഴിക്കും മുന്‍പ് ആരോഗ്യവിദഗ്ധന്‍റെ നിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam