കരൾ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയ ഘടകങ്ങള്‍ കരള്‍ രോഗങ്ങളുടെ വര്‍ധനവിന് കാരണമാകുന്നു.
കരൾ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.
കരൾ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയ ഘടകങ്ങള്‍ കരള്‍ രോഗങ്ങളുടെ വര്‍ധനവിന് കാരണമാകുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.
27
കരളിന്റെ ആരോഗ്യത്തിനായി കുടിക്കേണ്ട അഞ്ച് പാനീയങ്ങൾ
ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു അവശ്യ അവയവമാണ് കരള്‍. കരളിന്റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
37
നെല്ലിക്ക ജ്യൂസ് വിവിധ കരൾ രോഗങ്ങളെ അകറ്റി നിർത്തുന്നു
നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനും കേടായ കരൾ കോശങ്ങളെ നന്നാക്കാനും സഹായിക്കുന്നു. കരൾ എൻസൈമുകളിലെ പുരോഗതിയും ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് ഫാറ്റി ലിവർ രോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ (ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്) എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റൈൻ എന്നിവ സംയുക്തം ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ രോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.
മഞ്ഞളിലെ സംയുക്തമായ കുർക്കുമിൻ കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. കൊഴുപ്പും വീക്കവും കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവർ ഡിസീസ് (NAFLD) പോലുള്ള പ്രശ്‌നങ്ങൾക്ക് ഇത് സഹായകമാകും. ദിവസവും രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് കരൾ രോഗങ്ങൾ തടയാൻ ഫലപ്രദമാണ്.
67
നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാരണം അവ ആന്റിഓക്‌സിഡന്റുകൾ, ആന്റി - ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ നൽകുന്നു. കൂടാതെ കൊഴുപ്പ് അടിഞ്ഞുകൂടലും വീക്കവും കുറയ്ക്കാൻ സഹായകമാണ്.
77
കരിക്കിൻ വെള്ളം കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
കരിക്കിൻ വെള്ളം കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാരണം ഇത് ജലാംശവും ഇലക്ട്രോലൈറ്റുകൾ നൽകുന്നു. കരൾ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam