ഹൃദ്രോഗത്തിന്‍റെ പ്രധാനപ്പെട്ട ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
ഹൃദ്രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
29
നെഞ്ചുവേദന
നെഞ്ചുവേദന, നെഞ്ചിലെ അസ്വസ്ഥത, നെഞ്ചില്‍ ഭാരം വര്‍ദ്ധിക്കുന്നതായി തോന്നുക തുടങ്ങിയവ ഹൃദ്രോഗത്തിന്‍റെ സാധാരണവും പ്രധാനപ്പെട്ടതുമായ ലക്ഷണങ്ങളാണ്.
39
സ്ഥിരതയില്ലാത്ത ഹൃദയ സ്‌പന്ദനം
സ്ഥിരതയില്ലാത്ത ഹൃദയ സ്‌പന്ദനവും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം.
49
ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അഥവാ ശ്വാസതടസം അനുഭവപ്പെടുന്നതും ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.
59
തോള്‍ വേദന
തോളുവേദനയും തോളില്‍നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. സാധാരണയായി ഇടംകൈയിലായിരിക്കും ഈ വേദന അനുഭവപ്പെടുക.
69
കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട്
കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് ഉണ്ടാകുന്നതും കാലുവേദന വരുന്നതും ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോള്‍ സംഭവിക്കുന്നതാണ്.
79
കഴുത്തിനും താടിയെല്ലിനു വേദന
നെഞ്ചില്‍നിന്ന് തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്ന വേദന കഴുത്തിലും താടിയെല്ലിലും അനുഭവപ്പെടും. ഇത്തരം വേദനകള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും.
89
തലകറക്കം
തലകറക്കവും അമിത ക്ഷീണവും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ സംഭവിക്കുന്നതാണ്.
99
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam