ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ശീലമാക്കാം ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണത്തിലെ നാരുകൾ, പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ ചീത്ത കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
28
ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ രക്തസമ്മർദ്ദവും വീക്കവും നിയന്ത്രിക്കാൻ സഹായിക്കുന്നു
ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ രക്തസമ്മർദ്ദവും വീക്കവും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ ഹൃദ്രോഗത്തിനുള്ള രണ്ട് പ്രധാന അപകട ഘടകങ്ങളാണ്. നാരുകളുടെ പതിവ് ഉപഭോഗം അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
38
ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.
ഓട്സിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ബ്രേക്ക്ഫാസ്റ്റിൽ ഓട്സ് സ്മൂത്തിയായോ പുട്ട്, ദോശയോ എല്ലാം ഉൾപ്പെടുത്താവുന്നതാണ്.
പയറിൽ നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്
പയറിൽ നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
58
ചിയ സീഡിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും കൂടുതലാണ്. ഇത് വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഫൈബർ എൽഡിഎൽ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു, കൂടാതെ ഹൃദയ സംരക്ഷണ എച്ച്ഡിഎല്ലിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു..
68
ദിവസവും രണ്ട് ആപ്പിൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം ലയിക്കുന്ന നാരുകളാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.
78
അവക്കാഡോ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അവക്കാഡോകളിൽ കൂടുതലാണ്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
88
ബെറിപ്പഴങ്ങൾ വീക്കം കുറയ്ക്കാനും ധമനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു
ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോളിഫെനോളുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ. ഇത് വീക്കം കുറയ്ക്കാനും ധമനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദിവസവും ഒരു പിടി ബെറികൾ കഴിക്കുകയോ സ്മൂത്തികളിൽ കലർത്തുകയോ ചെയ്യുന്നത് അവശ്യ വിറ്റാമിനുകൾ നൽകുമ്പോൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam