അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

First Published Sep 1, 2020, 7:41 PM IST

പുറമെ ധരിക്കുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന അതേ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാവണം അടിവസ്ത്രങ്ങളും തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍, ഭംഗിയോടൊപ്പം അതിന്റെ ആരോഗ്യവശങ്ങള്‍ കൂടി ശ്രദ്ധിക്കണം. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

സിന്തറ്റിക് തുണിത്തരങ്ങള്‍ കൊണ്ടുണ്ടാക്കിയ അടിവസ്ത്രങ്ങളേക്കാള്‍ കോട്ടണ്‍ അടിവസ്ത്രങ്ങളാണ് കൂടുതല്‍ നല്ലത്.
undefined
അടിവസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ചേരുന്ന അളവിലുള്ളത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇറുക്കം കൂടിയ അടിവസ്ത്രങ്ങള്‍ ശരീരത്തില്‍ ഉരഞ്ഞ് ചര്‍മ്മം ചുവന്നുതടിക്കാനും മുറിവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
undefined
സിന്തറ്റിക് അടിവസ്ത്രങ്ങള്‍ ശരീരത്തിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് അടിഞ്ഞുകൂടാന്‍ അനുവദിക്കുകയും ഇത് ചര്‍മ്മത്തില്‍ പലതരം അണുബാധകള്‍ക്ക് കാരണമാകുകയും ചെയ്യുമെന്ന് വെസ്റ്റ്‌ചെസ്റ്റർ കൗണ്ടിയിലെ കെയർ മൗണ്ട് മെഡിക്കലിലെ, ഗൈനക്കോളജിസ്റ്റ് ഡോ. അലിസ്സ ഡ്വെക്ക് പറയുന്നു.
undefined
അടിവസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ചേരുന്ന അളവിലുള്ളത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇറുക്കം കൂടിയ അടിവസ്ത്രങ്ങള്‍ ശരീരത്തില്‍ ഉരഞ്ഞ് ചര്‍മ്മം ചുവന്നുതടിക്കാനും മുറിവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.കൃത്യമായ ഇടവേളകളിൽ അടിവസ്ത്രങ്ങൾ മാറ്റിയില്ലെങ്കിൽ യോനിയിലെ അണുബാധയ്ക്ക് വരെ കാരണമാകും.
undefined
വ്യായാമം ചെയ്യുമ്പോള്‍ അനുയോജ്യമായ അടിവസ്ത്രങ്ങള്‍ ധരിക്കണം. ചര്‍മ്മത്തില്‍ ഉരസി അസ്വസ്ഥതയുണ്ടാക്കാത്ത എന്നാല്‍ നല്ല സപ്പോര്‍ട്ട് തരുന്ന സ്‌പോര്‍ട്‌സ് ബ്രാ പോലുള്ളവ ഉപയോഗിക്കാം.
undefined
കുഞ്ഞുങ്ങള്‍ക്ക് അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കഴിവതും കോട്ടണ്‍ അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക. അവരുടെ ശരിയായ അളവില്‍ ഉള്ളത് തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
undefined
അടിവസ്ത്രങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് ആര്‍ത്തവകാലം. ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും പാഡ് മാറ്റണം. അടിവസ്ത്രത്തില്‍ രക്തം പുരണ്ടിട്ടുണ്ടെങ്കില്‍ അതും മാറ്റുക. അണുബാധയുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് വളരെയേറെയാണ്.
undefined
ഇറുകിയ അടിവസ്ത്രങ്ങള്‍ക്കൊപ്പം ടൈറ്റ് പാന്റ്‌സും ജീന്‍സുമൊക്കെ ഇടുന്ന പുരുഷന്മാര്‍ക്ക് ഫംഗസ് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.
undefined
എപ്പോഴും കടുംനിറത്തിലുള്ളവ ഒഴിവാക്കി ഇളംനിറത്തിലുള്ളതോ വെളുത്തതോ ആയ ഇന്നറുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
undefined
click me!