കൊളസ്ട്രോൾ എന്നത് കരൾ ഉൽപ്പാദിപ്പിക്കുകയും ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുകയും ചെയ്യുന്ന, മെഴുകുപോലെയുള്ളതും കൊഴുപ്പിനോട് സാമ്യമുള്ളതുമായ ഒരു പദാർത്ഥമാണ്.
കൊളസ്ട്രോൾ എന്നത് കരൾ ഉൽപ്പാദിപ്പിക്കുകയും ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുകയും ചെയ്യുന്ന, മെഴുകുപോലെയുള്ളതും കൊഴുപ്പിനോട് സാമ്യമുള്ളതുമായ ഒരു പദാർത്ഥമാണ്. അൺസാച്ചുറേറ്റഡ് ഫാറ്റുകളും ലയിക്കുന്ന നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്, ദോഷകരമായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു. തുടർന്ന് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്.
28
ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു.
ആരോഗ്യത്തിന് ഗുണകരമായ നിരവധി ബയോ-ആക്റ്റീവ് ഘടകങ്ങളും രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന മറ്റ് വസ്തുക്കളും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു.
38
ഒലിവ് ഓയിലിൽ ഒലിയിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഒലീവിലും ഒലിവ് ഓയിലിലും അടങ്ങിയിട്ടുള്ള ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പിന് ശരീരത്തിൽ എൽഡിഎൽ (LDL) കൊളസ്ട്രോൾ മൂലമുണ്ടാകുന്ന വീക്കം സംബന്ധമായ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. ഒലിവ് ഓയിലിൽ ഒലിയിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. സാച്ചുറേറ്റഡ് കൊഴുപ്പുകളെപ്പോലെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകാത്ത, ആരോഗ്യകരമായ ഒരു കൊഴുപ്പാണിത്.
പൊടിച്ച ഫ്ലാക്‌സ് സീഡുകളിലും ഫ്ലാക്‌സ് സീഡ് ഓയിലിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ശക്തമായ സസ്യ ആന്റിഓക്‌സിഡന്റുകൾ എൽഡിഎൽ കൊളസ്‌ട്രോളിനെ ഓക്‌സിഡേഷനിൽ നിന്ന് സംരക്ഷിക്കുകയും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
58
നട്‌സുകളിൽ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബ്രസീൽ നട്സ്, ബദാം, പിസ്ത തുടങ്ങിയവയിലും മറ്റ് നട്‌സുകളിലും ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിൽ ധാരാളം നാരുകളും 'പ്ലാന്റ് സ്റ്റെറോളുകൾ'എന്ന ഘടകവും അടങ്ങിയിരിക്കുന്നു. ശരീരത്തിലേക്ക് കൊളസ്ട്രോൾ ആഗിരണം ചെയ്യപ്പെടുന്നത് തടയാൻ പ്ലാന്റ് സ്റ്റെറോളുകൾ സഹായിക്കുന്നു.
68
മത്സ്യങ്ങൾ നല്ല കൊളസ്ട്രോൾ കൂട്ടാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
മത്സ്യങ്ങൾ നല്ല കൊളസ്ട്രോൾ കൂട്ടാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന്, സാൽമൺ, മത്തി , അയല, ട്രൗട്ട് തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
78
ബീൻസ്, സോയാബീൻ, എഡമാമെ, ടോഫു എന്നിവയും ഹൃദയാരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളാണ്
ബീൻസ്, സോയാബീൻ, എഡമാമെ, ടോഫു എന്നിവയും ഹൃദയാരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളാണ്. പൂരിത കൊഴുപ്പ് കൂടുതലുള്ള റെഡ് മീറ്റിന് (ചുവന്ന ഇറച്ചിക്ക്) പകരമായി ഉപയോഗിക്കാവുന്നവയുമാണ്.
88
ധാന്യങ്ങൾ, ബ്രൗൺ റൈസ് തുടങ്ങിയവ കഴിക്കുന്നത് വഴി എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു
ധാന്യങ്ങൾ, ബ്രൗൺ റൈസ് തുടങ്ങിയവ കഴിക്കുന്നത് വഴി എൽഡിഎൽ, മൊത്തം കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കാൻ സാധിക്കും. അതുവഴി എച്ച്ഡിഎൽ അളവ് ഒരു പരിധിവരെ വർദ്ധിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണങ്ങളിലുള്ള നാരുകൾ - പ്രത്യേകിച്ച് എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam