ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾ കാരണം, സമീപകാലത്തായി 'ഫാറ്റി ലിവർ' (കരലിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) രോഗം വളരെ വ്യാപകമായിത്തീർന്നിരിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്നതും അല്ലാത്തതുമായ ഫാറ്റി ലിവർ ഇതിൽ ഉൾപ്പെടുന്നു.
നിങ്ങളെ ഫാറ്റി ലിവർ അലട്ടുന്നുണ്ടോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾ കാരണം, സമീപകാലത്തായി 'ഫാറ്റി ലിവർ' (കരലിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) രോഗം വളരെ വ്യാപകമായിത്തീർന്നിരിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്നതും അല്ലാത്തതുമായ ഫാറ്റി ലിവർ ഇതിൽ ഉൾപ്പെടുന്നു. അമിതവണ്ണം, പഞ്ചസാര അടങ്ങിയതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം, വ്യായാമക്കുറവ്, അമിതമായ മദ്യപാനം എന്നിവ കരലിൽ കൊഴുപ്പ് അടിയുന്നതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം എന്നിവയും ഫാറ്റി ലിവർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തുന്ന മാറ്റങ്ങളിലൂടെ സ്വാഭാവികമായിത്തന്നെ ഇത് പരിഹരിക്കാവുന്നതാണ്. ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
28
ബ്ലാക്ക് കോഫി കരൾ ഫൈബ്രോസിസ് സാധ്യത കുറയ്ക്കുന്നു.
പഞ്ചസാരയോ പാലോ ചേർക്കാത്ത ബ്ലാക്ക് കോഫി, കരൾ എൻസൈമുകളെ സാധാരണ നിലയിലാക്കാൻ സഹായിക്കുകയും കരൾ ഫൈബ്രോസിസ് (liver fibrosis), കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
38
ഇലക്കറി കരളിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യൽ പ്രക്രിയകളെ സഹായിക്കുന്നു
ഇലക്കറികളിൽ ക്ലോറോഫിൽ, വിറ്റാമിൻ കെ, ഗ്ലൂട്ടത്തയോൺ (glutathione) പോലുള്ള ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യൽ പ്രക്രിയകളെ സഹായിക്കുന്നു.
ഒലീവ് ഓയിൽ കരലിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും ധാരാളമടങ്ങിയ എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ, ഫാറ്റി ലിവർ (കരലിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) ഉള്ളവരിൽ കരലിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
58
സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും, കരൾ കോശങ്ങളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.
68
വാൾനട്ട്, ബദാം, ഫ്ലാക്സ് സീഡുകൾ, ചിയ സീഡ് എന്നിവ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കു
വാൾനട്ട്, ബദാം, ഫ്ലാക്സ് സീഡുകൾ, ചിയ സീഡ് എന്നിവയിൽ വിറ്റാമിൻ ഇ, നാരുകൾ, ആരോഗ്യകരമായ സസ്യജന്യ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
78
പയർവർഗ്ഗങ്ങൾ കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
നാരുകളും സസ്യജന്യ പ്രോട്ടീനും ധാരാളമടങ്ങിയ പയർവർഗ്ഗങ്ങൾ ഇവ രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
88
ബെറികൾ, മുന്തിരി, സിട്രസ് പഴങ്ങൾ എന്നിവ കരളിനെ സംരക്ഷിക്കുന്നു
ബെറികൾ, മുന്തിരി, സിട്രസ് പഴങ്ങൾ എന്നിവയിൽ ശക്തമായ ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇവ കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam