MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

ഫാറ്റി ലിവർ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ. അഞ്ചുശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. 

2 Min read
Author : Resmi Sreekumar
Published : Apr 19 2026, 10:14 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Image Credit : Getty

കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

ഫാറ്റി ലിവർ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ. അഞ്ചുശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനം കൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു.

27
മൂന്നിൽ ഒരു കുട്ടിയ്ക്ക് ഫാറ്റി ലിവർ ഉണ്ടാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.
Image Credit : Getty

മൂന്നിൽ ഒരു കുട്ടിയ്ക്ക് ഫാറ്റി ലിവർ ഉണ്ടാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നാണ് ഇതിനെ വിളിക്കുന്നത്. മൂന്നിൽ ഒരു കുട്ടിയ്ക്ക് ഫാറ്റി ലിവർ ഉണ്ടാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഇന്ത്യയിലെ മൂന്ന് കുട്ടികളിൽ ഒരാൾക്ക് ഇതിനകം തന്നെ ഫാറ്റി ലിവർ ഉണ്ടാകാമെന്ന് ഡോക്ടർമാർ ഇപ്പോൾ കണക്കാക്കുന്നു. ഒരു കാലത്ത് മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന ഒരു അവസ്ഥയാണിത്.

Related Articles

Related image1
Global Fatty Liver Day 2025 : ജീവിതശെെലിയിൽ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Related image2
World Liver Day 2026 :ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 8 ശീലങ്ങൾ
37
കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ.
Image Credit : Getty

കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ.

ഒരു കുട്ടി പൂർണ്ണമായും ആരോഗ്യവാനായിരിക്കുകയും സജീവമായി തുടരുകയും കാലക്രമേണ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്തേക്കാമെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടന്റായ ഡോ. അമിതാഭ ദത്ത പറയുന്നു. ഇന്ത്യൻ കുട്ടികളിൽ ഫാറ്റി ലിവർ രോഗത്തിന്റെ വ്യാപനം 35.4% ആയി കണക്കാക്കുന്നു. ആഗോള ശരാശരി 7.6% മുതൽ 10% വരെയാണെന്നും അദ്ദേഹം പറയുന്നു.

47
വർഷങ്ങളായി ഫാറ്റി ലിവറും അമിതവണ്ണവും തമ്മിൽ ബന്ധമുണ്ടെന്ന് ഡോ. ദത്ത പറഞ്ഞു.
Image Credit : Getty

വർഷങ്ങളായി ഫാറ്റി ലിവറും അമിതവണ്ണവും തമ്മിൽ ബന്ധമുണ്ടെന്ന് ഡോ. ദത്ത പറഞ്ഞു.

കരളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ക്രമേണ നീർക്കെട്ടിനും മറ്റ് തകരാറുകൾക്കും കാരണമാകുന്നു. ഫാറ്റി ലിവർ രോഗമുള്ള കുട്ടികളിൽ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവ നേരത്തെ കണ്ടെത്താൻ പ്രയാസമാണ്. വർഷങ്ങളായി ഫാറ്റി ലിവറും അമിതവണ്ണവും തമ്മിൽ ബന്ധമുണ്ടെന്ന് ഡോ. ദത്ത പറഞ്ഞു.

57
അമിതഭാരം ഇല്ലാത്ത കുട്ടികളിൽ പോലും ഫാറ്റി ലിവർ‌ ഉണ്ടെന്ന് കണക്കാക്കുന്നു
Image Credit : Getty

അമിതഭാരം ഇല്ലാത്ത കുട്ടികളിൽ പോലും ഫാറ്റി ലിവർ‌ ഉണ്ടെന്ന് കണക്കാക്കുന്നു

ഇന്ന്, അമിതഭാരം ഇല്ലാത്ത കുട്ടികളിൽ പോലും ഫാറ്റി ലിവർ‌ ഉണ്ടെന്ന് കണക്കാക്കുന്നു. ഇതിനർത്ഥം ശരീരഭാരം കുറവാണെങ്കിലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ തുടങ്ങുമെന്നതിനാൽ കാഴ്ചയിൽ മാത്രം അപകടസാധ്യത തിരിച്ചറിയാൻ പ്രയാസമാണ്. കുട്ടികളിലെ ഫാറ്റി ലിവർ രോഗം പ്രധാനമായും ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു.

67
 ജങ്ക് ഫു‍ഡും എണ്ണ പലഹാരങ്ങളും മധുരമുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക
Image Credit : Getty

ജങ്ക് ഫു‍ഡും എണ്ണ പലഹാരങ്ങളും മധുരമുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളും ശുദ്ധീകരിച്ച പഞ്ചസാരയും കൂടുതലുള്ള ഭക്ഷണക്രമവും കുറഞ്ഞ ശാരീരിക പ്രവർത്തനവും ചേർന്നതാണ് പ്രധാന ഘടകങ്ങൾ. കുട്ടികളിലെ ഫാറ്റി ലിവർ രോഗം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

77
വയറുവേദന, ക്ഷീണവും തളർച്ചയും, മൂഡ് സ്വിങ്സ്, മഞ്ഞപ്പിത്തം, ചർമ്മത്തിലെ മാറ്റങ്ങൾ
Image Credit : Getty

വയറുവേദന, ക്ഷീണവും തളർച്ചയും, മൂഡ് സ്വിങ്സ്, മഞ്ഞപ്പിത്തം, ചർമ്മത്തിലെ മാറ്റങ്ങൾ

വയറുവേദന, ക്ഷീണവും തളർച്ചയും, മൂഡ് സ്വിങ്സ്, മഞ്ഞപ്പിത്തം, ചർമ്മത്തിലെ മാറ്റങ്ങൾ എന്നിവ കുട്ടികളിലെ ഫാറ്റി ലിവർ രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്. ഈ പറഞ്ഞ ലക്ഷണങ്ങൾ മറ്റ് രോ​ഗങ്ങളുടെയും ലക്ഷണങ്ങൾ കൂടിയാണ്. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് കരൾ രോ​ഗം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കരൾ രോഗങ്ങൾ

Latest Videos
Recommended Stories
Recommended image1
പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് യൂറിനറി ഇൻഫെക്ഷൻ വരാനുള്ള കാരണങ്ങൾ
Recommended image2
വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? ഇവ ഉപയോ​ഗിച്ച് നോക്കൂ
Recommended image3
ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
Related Stories
Recommended image1
Global Fatty Liver Day 2025 : ജീവിതശെെലിയിൽ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Recommended image2
World Liver Day 2026 :ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 8 ശീലങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved