ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കലോറി കുറഞ്ഞതും എന്നാൽ ഏറെ പോഷകഗുണമുള്ളതുമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കലോറി കുറഞ്ഞതും എന്നാൽ ഏറെ പോഷകഗുണമുള്ളതുമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം.
28
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും ഇഡ്ഡലിയിൽ അടങ്ങിയിരിക്കുന്നു.
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ടതും ജനപ്രിയവുമായ വിഭവങ്ങളാണ് സാമ്പാറും ഇഡ്ഡലിയും. ഇവ ആരോഗ്യത്തിന് മികച്ച ഗുണങ്ങൾ നൽകുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീൻ ധാരാളമായി അടങ്ങിയ പരിപ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന സാമ്പാറിനൊപ്പം ഇഡ്ഡലി കഴിക്കുന്നത് പേശികളുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും ഇഡ്ഡലിയിൽ അടങ്ങിയിരിക്കുന്നു.
38
റാഗി കഴിക്കുന്നത് ശരീരത്തിലെ അമിതമായ ജലാംശം കുറയ്ക്കാൻ സഹായിക്കും.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന ധാരാളം നാരുകളടങ്ങിയ ഒരു ധാന്യമാണ് റാഗി. ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു. റാഗി കഴിക്കുന്നത് ശരീരത്തിലെ അമിതമായ ജലാംശം കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവപ്പട്ട കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം (ഉപാപചയ പ്രവർത്തനം) വർദ്ധിപ്പിക്കുകയും ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചായയിലോ ഭക്ഷണത്തിലോ ചേർത്ത് കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. ഭക്ഷണത്തിന് പ്രത്യേക രുചി നൽകാനും ഇത് സഹായിക്കും.
58
ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു
ആപ്പിളിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇടത്തരം വലിപ്പമുള്ള ഒരു ആപ്പിളിൽ 85 ശതമാനത്തോളം വെള്ളമാണുള്ളത്. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു. അതുവഴി മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
68
\ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ആവശ്യമായ നാരുകൾ ബ്രൗൺ റൈസിൽ അടങ്ങിയിട്ടുണ്ട്
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ആവശ്യമായ നാരുകൾ ബ്രൗൺ റൈസിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നതിനും സഹായകമാണ്.
78
ദിവസവും ഒരു മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കും
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നു. ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
88
ഒരു മുഴുവൻ കിവിയിൽ ഏകദേശം 42 മുതൽ 50 വരെ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
കലോറി കുറഞ്ഞതും വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്ന പോഷകങ്ങൾ ധാരാളമടങ്ങിയതുമായതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ചൊരു പഴമാണ് കിവി. ഒരു മുഴുവൻ കിവിയിൽ ഏകദേശം 42 മുതൽ 50 വരെ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam