മൂന്ന് ചേരുവകൾ കൊണ്ടുള്ള ഈ പാനീയം വെറും വയറ്റിൽ കുടിച്ചോളൂ, ദഹനം എളുപ്പമാക്കും
മൂന്ന് ചേരുവകൾ കൊണ്ടുള്ള ഈ പാനീയം വെറും വയറ്റിൽ കുടിച്ചോളൂ, ദഹനം എളുപ്പമാക്കും

മൂന്ന് ചേരുവകൾ കൊണ്ടുള്ള ഈ പാനീയം വെറും വയറ്റിൽ കുടിച്ചോളൂ, ദഹനം എളുപ്പമാക്കും
ശരീരം ഭക്ഷണത്തെ വിഘടിപ്പിക്കുകയും, അതിലെ പോഷകങ്ങളെ ആഗിരണം ചെയ്ത് ഊർജ്ജമാക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയയാണ് ദഹനം. ഈ പ്രക്രിയ സുഗമമായി നടക്കുമ്പോൾ, നമ്മൾ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല. എന്നാൽ, ദഹനപ്രക്രിയ മന്ദഗതിയിലാവുകയോ, ക്രമരഹിതമാവുകയോ, അല്ലെങ്കിൽ കുടലിന്റെ ഭാഗം അമിതമായി സംവേദനക്ഷമമാവുകയോ ചെയ്യുമ്പോൾ, അത് ശാരീരിക അസ്വസ്ഥതകളായി പ്രകടമാകുന്നു.
ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത്
ആമാശയത്തിലെ ആസിഡുകൾ, കുടലിലെ ബാക്ടീരിയകൾ, അല്ലെങ്കിൽ കുടലിന്റെ ചലനങ്ങൾ എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. ഇതിന്റെ ഫലമായി, വയർ വീർക്കുക, അസിഡിറ്റി, ഗ്യാസ് ശല്യം, വയറുവേദന, മലബന്ധം അല്ലെങ്കിൽ വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പതിവിലും കൂടുതലായി കണ്ടുതുടങ്ങുന്നു. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ, കുടലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ശരീരത്തിലുണ്ടെന്നതിന്റെ സൂചനയാകാം.
ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS), ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ്, മൂലക്കുരു (ഹെമറോയ്ഡുകൾ), സീലിയാക് രോഗം,
ഭക്ഷണം വിഘടിപ്പിക്കുന്നതിലോ, പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിലോ, അല്ലെങ്കിൽ ദഹനവ്യവസ്ഥയിലൂടെ മാലിന്യങ്ങൾ നീക്കുന്നതിലോ ശരീരത്തിനുണ്ടാകുന്ന ഏതൊരു തടസ്സവും ദഹനപ്രശ്നങ്ങളിൽ ഉൾപ്പെടുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS), ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് (GERD), മൂലക്കുരു (ഹെമറോയ്ഡുകൾ), സീലിയാക് രോഗം, കോളൻ പോളിപ്പുകൾ അല്ലെങ്കിൽ കൊളോറെക്റ്റൽ ക്യാൻസർ തുടങ്ങിയ അവസ്ഥകൾ ദഹനവുമായി ബന്ധപ്പെട്ട നിരന്തരമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
ചില ഭക്ഷണ ചേരുവകൾ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.
ചില ഭക്ഷണ ചേരുവകൾ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ജീരകം, അയമോദകം, പെരുംജീരകം എന്നിവ ദഹനസംബന്ധമായ അസ്വസ്ഥതകൾ എളുപ്പം അകറ്റുന്നു. ഈ ചേരുവകൾ ഉപയോഗിച്ച് ഒരു പാനീയം തയ്യാറാക്കി അത് ചൂടോടെ കുടിക്കാൻ പോഷകാഹാര വിദഗ്ധയായ ശാലിനി സുധാകർ നിർദ്ദേശിക്കുന്നു. ഇത് തയ്യാറാക്കുന്നത് വളരെ ലളിതമാണ്.
ജീരകം, അയമോദകം, പെരുംജീരകം എന്നിവ എടുക്കുക. ഇവ നന്നായി ചതച്ച് പൊടിച്ചെടുക്കുക.
ജീരകം, അയമോദകം, പെരുംജീരകം എന്നിവ എടുക്കുക. ഇവ നന്നായി ചതച്ച് പൊടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ചേർക്കുക. ശേഷം നന്നായി തിളപ്പിക്കുക. ശേഷം ഈ പാനീയം അരിച്ചെടുത്ത്, ചൂടോടെയോ ഇളം ചൂടോടെയോ കുടിക്കുക. വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ ഗുണകരം.
ദഹനക്കേട്, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ജീരകം ഉപയോഗിച്ചുവരുന്നു
ദഹനക്കേട്, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ജീരകം ഉപയോഗിച്ചു വരുന്നു. ജീരകത്തിലെ സജീവ ഘടകങ്ങൾ, പ്രത്യേകിച്ച് 'ക്യുമിനാൽഡിഹൈഡ്' (cuminaldehyde), ദഹനപ്രക്രിയയെ എളുപ്പം സുഗമമാക്കുന്നു. വയറുവേദന, വയർ വീർക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കുറഞ്ഞതായി കണ്ടെത്തി.
ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അയമോദകം പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു
രുചി വർദ്ധിപ്പിക്കുന്നതിനൊപ്പം, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അയമോദകം പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. ഇതിൽ തൈമോൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ കാർമിനേറ്റീവ് ഗുണങ്ങൾ ഉള്ളതിനാൽ, ഇത് ഗ്യാസ്, വയറു വീർക്കൽ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.
പെരുംജീരകത്തിൽ അനെത്തോൾ, ഫെൻചോൺ , എസ്ട്രാഗോൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്
ഭക്ഷണം കഴിച്ചതിനുശേഷം പെരുംജീരകം ചവയ്ക്കാറുണ്ട് . കൂടാതെ ചായയിലും വീട്ടിലുണ്ടാക്കുന്ന മറ്റ് പല വിഭവങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. പെരുംജീരകത്തിൽ അനെത്തോൾ, ഫെൻചോൺ , എസ്ട്രാഗോൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പെരുംജീരകത്തിന് 'ആന്റിസ്പാസ്മോഡിക്'ഗുണങ്ങൾ നൽകുന്നു. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ അസ്വസ്ഥതകൾ പെരുംജീരകം കുറയ്ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam















