ഈ എട്ട് ഭക്ഷണങ്ങൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

Published : Nov 10, 2025, 07:40 PM IST

'ചീത്ത' കൊളസ്‌ട്രോൾ ആയ എൽഡിഎൽ വർദ്ധിക്കുമ്പോൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയത്തെ സംരംക്ഷിക്കുന്ന ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം. foods will help lower bad cholesterol 

PREV
17
ഈ എട്ട് ഭക്ഷണങ്ങൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

'ചീത്ത' കൊളസ്‌ട്രോൾ ആയ എൽഡിഎൽ വർദ്ധിക്കുമ്പോൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയത്തെ സംരംക്ഷിക്കുന്ന ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം.

27
വാൾനട്ട്, ബദാം, പിസ്ത എന്നിവയെല്ലാം മോശം കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്.

വിവിധ നട്സുകളിൽ കൊളസ്ട്രോളിന്റെ ആഗിരണം തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ പ്ലാന്റ് സ്റ്റിറോളുകളും സ്റ്റാനോളുകളും അടങ്ങിയിരിക്കുന്നു.

37
അവക്കാഡോ നല്ല കൊളസ്ട്രോൾ കൂട്ടാൻ നല്ലതാണ്

അവക്കാഡോ നല്ല കൊളസ്ട്രോൾ കൂട്ടാൻ നല്ലതാണ്. കാരണം അവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് "മോശം" എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും "നല്ല" എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കും.

47
എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരായ പെക്റ്റിൻ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കൊളസ്ട്രോളിന് നല്ലതാണ്

എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരായ പെക്റ്റിൻ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കൊളസ്ട്രോളിന് നല്ലതാണ്. രക്തക്കുഴലുകളെയും ഹൃദയാരോഗ്യത്തെയും സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളായ പോളിഫെനോളുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

57
സാൽമൺ, അയല, മത്തി തുടങ്ങിയവ നല്ല കൊളസ്ട്രോൾ കൂട്ടാം

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യും. കാരണം അവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

67
ഗ്രീൻ ടീ പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ അളവിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും പഠനത്തിൽ കണ്ടെത്തി

കാറ്റെച്ചിനുകൾ പോലുള്ള ഫ്ലേവനോയ്ഡുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. മൊത്തം കൊളസ്ട്രോളും എൽഡിഎൽ ("മോശം") കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. ഗ്രീൻ ടീ പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ അളവിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും പഠനത്തിൽ കണ്ടെത്തി.

77
ഓട്‌സ് "മോശം" എൽഡിഎൽ കൊളസ്‌ട്രോൾ അളവ് കുറയ്ക്കും

ലയിക്കുന്ന നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ എന്നിവ കാരണം ഓട്‌സ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് "മോശം" എൽഡിഎൽ കൊളസ്‌ട്രോൾ അളവ് കുറയ്ക്കും.

Read more Photos on
click me!

Recommended Stories