വണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ..? പ്രാതലിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഒഴിവാക്കൂ

First Published Dec 25, 2020, 10:07 PM IST

വണ്ണം കുറയ്ക്കാനായി പ്രാതൽ ഒഴിവാക്കുന്ന ശീലമുണ്ടോ..? എങ്കിൽ അത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രാതലിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.. അവ ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

സോഫ്റ്റ് ഡ്രിങ്കുകൾ: പ്രഭാതത്തിൽ സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക. കൂടുതൽ കാർബൺ ഡയോക്‌സൈഡ് അടങ്ങിയിരിക്കുന്ന ഈ പാനീയത്തിൽ ഉയർന്ന തോതിലാണ് പഞ്ചസാരയുടെ അളവും. ഭാരം കുറയ്ക്കാനാണ് ഉദ്ദേശമെങ്കിൽ ഇത് ഒഴിവാക്കുക.
undefined
സിട്രസ് പഴങ്ങൾ: നാരങ്ങാ, ഓറഞ്ച്, മുന്തിരിങ്ങ, മധുരക്കിഴങ്ങ്എന്നിവ സിട്രസ് പഴങ്ങളാണെന്ന് പറയാം. ആസിഡ് അംശം കൂടിയ ഈ ഭക്ഷണ പദാർത്ഥങ്ങൾ വയറിന് അമിതഭാരം അടിച്ചേൽപ്പിക്കും.
undefined
കൂൾ ഡ്രിങ്ക്സ്: ഉറക്കം എഴുന്നേറ്റയുടൻ തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പകരം ഇളംചൂടുള്ള വെള്ളം കുടിക്കുക. ചൂടുവെള്ളത്തിൽ നാരങ്ങയും ഇഞ്ചിയും ചേർത്തു കുടിക്കുന്നത് ദഹനം സുഗമമാക്കും. കൂൾ ഡ്രിങ്ക്സ് ദഹന പ്രക്രിയയ്ക്ക് കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.
undefined
സോസേജ്: ബേക്കണ്‍, സോസേജ് എന്നിവ സംസ്‌കരിച്ച മാംസമായി കണക്കാക്കുന്നു. ഇത് പലപ്പോഴും കാന്‍സറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദിവസവും 50 ഗ്രാം സംസ്‌കരിച്ച മാംസം കഴിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 18% വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
undefined
സാന്‍വിച്ചും ബര്‍ഗറും: ബ്രേക്ക്ഫാസ്റ്റിന് സാന്‍വിച്ചും ബര്‍ഗറും ഒരു കാരണവശാലും കഴിക്കരുത്. ഇത് ഭാരം കൂടുന്നതിന് കാരണമാകും. ശരീരത്തിൽ അനാവശ്യ കൊഴുപ്പ് ഉണ്ടാകുന്നതിനും സാധ്യത ഏറെയാണ്.
undefined
click me!