അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം

Published : Jan 22, 2026, 05:32 PM IST

എപ്പോഴെങ്കിലും വയറ്റിൽ അസ്വസ്ഥത ഉണ്ടാകുന്നത് ദഹനക്കേട് കൊണ്ടാകാം. എന്നാൽ സഹിക്കാൻ പറ്റാത്ത വയറുവേദന തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം അത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം.

PREV
18
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ രോഗങ്ങളുടെ മുന്നറിയിപ്പാകാം

വയറുവേദന തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം അത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം.

28
പിത്താശയത്തിലെ കല്ലുകള്‍

പിത്താശയത്തിലെ കല്ലുകളുടെ ലക്ഷണമായി വയറുവേദന വരാം. പിത്താശയത്തിലെ കല്ലുകൾ പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തും. ഇതുമൂലം വയറുവേദന അനുഭവപ്പെടാം.

38
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം

ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്‌) എന്ന് വിളിക്കുന്നു. വിട്ടുമാറാത്ത വയറുവേദന ഇതിന്‍റെ ഒരു ലക്ഷണമാണ്.

48
ഗ്യാസ്ട്രൈറ്റിസ്

ഗ്യാസ്ട്രൈറ്റിസ് എന്നാൽ വയറിലെ ആവരണത്തിന് ഉണ്ടാകുന്ന വീക്കമോ അസ്വസ്ഥതയോ ആണ്. വയറ്റിൽ എരിച്ചിൽ, ഓക്കാനം, വയറുവീർപ്പ്, വയറുവേദന എന്നിവ ഇതുമൂലം ഉണ്ടാകും.

58
ആസിഡ് റിഫ്ലക്സ് ഡിസീസ്

ആസിഡ് റിഫ്ലക്സ് രോഗമുണ്ടെങ്കിൽ, ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ വരും. ഇത് നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത, വായിൽ പുളിപ്പ്, വയറുവേദന എന്നിവയ്ക്ക് കാരണമാകും.

68
അപ്പെൻഡിസൈറ്റിസ്

അപ്പെൻഡിസൈറ്റിസ് ഉണ്ടെങ്കിൽ, അടിവയറിന്റെ വലതുഭാഗത്ത് കഠിനമായ വേദന ഉണ്ടാകും.

78
വയറിലെ അള്‍സര്‍

ആമാശയത്തിലോ ചെറുകുടലിലോ ഉണ്ടാകുന്ന വ്രണങ്ങൾ വയറുവേദനയുണ്ടാക്കാം.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories