പുരുഷന്മാരിലെ അമിത മൂത്രമൊഴിക്കൽ, തുടർച്ചയായ മൂത്രശങ്ക എന്നിവ സാധാരണമാണ്. രാത്രിയിൽ പലതവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുകയോ പകൽ സമയത്ത് വാഷ്‌റൂമിൽ ഇടയ്ക്കിടെ പോകുകയോ ചെയ്യുന്നത് മിക്ക പുരുഷന്മാരിലും കാണുന്നതാണ്.
പുരുഷന്മാരിൽ തുടർച്ചയായ മൂത്രശങ്ക ; രണ്ട് പ്രധാനപ്പെട്ട രോഗത്തിന്റെ ലക്ഷണം
പുരുഷന്മാരിലെ അമിത മൂത്രമൊഴിക്കൽ, തുടർച്ചയായ മൂത്രശങ്ക എന്നിവ സാധാരണമാണ്. രാത്രിയിൽ പലതവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുകയോ പകൽ സമയത്ത് വാഷ്‌റൂമിൽ ഇടയ്ക്കിടെ പോകുകയോ ചെയ്യുന്നത് മിക്ക പുരുഷന്മാരിലും കാണുന്നതാണ്. പല പുരുഷന്മാർക്കും ഇത് ഒരു പ്രധാന ആശങ്ക ഉയർത്തുന്നു.
27
രാത്രികാല മൂത്രമൊഴിക്കൽ, നോക്റ്റൂറിയ എന്നും അറിയപ്പെടുന്നു.
സാധാരണയായി ഒരു ദിവസം 4 മുതൽ 8 തവണ വരെ മൂത്രമൊഴിക്കേണ്ടി വരുന്ന അവസ്ഥയാണിത്. നിങ്ങൾ കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരികയാണെങ്കിൽ പ്രത്യേകിച്ച് ദ്രാവക ഉപഭോഗം വർദ്ധിപ്പിക്കാതെ മൂത്രമൊഴിക്കേണ്ടി വരുന്നത് നിർബന്ധമായും പരിശോധിക്കേണ്ട കാര്യമാണ്. രാത്രികാല മൂത്രമൊഴിക്കൽ, നോക്റ്റൂറിയ എന്നും അറിയപ്പെടുന്നു.
37
അമിത മൂത്രമൊഴിക്കൽ രണ്ട് പ്രധാനപ്പെട്ട രോഗത്തിന്റെ ലക്ഷണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
അമിത മൂത്രമൊഴിക്കൽ രണ്ട് പ്രധാനപ്പെട്ട രോഗത്തിന്റെ ലക്ഷണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രമേഹത്തിന്റെയും പ്രോസ്റ്റേറ്റ് പ്രശ്നത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിന്റെ ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കൽ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ, ശരീരത്തിൽ നിന്ന് അധിക ഗ്ലൂക്കോസ് ഫിൽട്ടർ ചെയ്ത് നീക്കം ചെയ്യാൻ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നു. ഇത് മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
ദാഹം കൂടുക, ഭാരക്കുറയുക, ക്ഷീണം അല്ലെങ്കിൽ ഊർജ്ജക്കുറവ് എന്നിവയെല്ലാം ടെെപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണമാണ്. ഈ ലക്ഷണങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്. നേരത്തെയുള്ള രോഗനിർണയം ഈ അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
57
പ്രോസ്റ്റേറ്റ് ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പുരുഷന്മാരിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് പലപ്പോഴും പ്രോസ്റ്റേറ്റ് ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് പ്രായമാകുമ്പോൾ. ഒരു സാധാരണ അവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ക്യാൻസറല്ലാത്ത വലുതാക്കലാണ്. പ്രോസ്റ്റേറ്റ് വലുതാകുമ്പോൾ അത് മൂത്രനാളിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.
67
പ്രമേഹം ഏത് പ്രായത്തിലും പുരുഷന്മാരെ ബാധിക്കാം.
പ്രമേഹവുമായി ബന്ധപ്പെട്ട മൂത്രമൊഴിക്കൽ പലപ്പോഴും അമിതമായ ദാഹവും വിശപ്പും വർദ്ധിക്കുന്നതിനൊപ്പം ഉണ്ടാകാറുണ്ട്. പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾക്ക് മൂത്രത്തിന്റെ ആവൃത്തി കൂടുന്നതിനു പകരം മൂത്രപ്രവാഹത്തിലെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പ്രമേഹം ഏത് പ്രായത്തിലും പുരുഷന്മാരെ ബാധിക്കാം.
77
മൂത്രനാളിയിലെ അണുബാധ, ചില മരുന്നുകൾ, അല്ലെങ്കിൽ സമ്മർദ്ദം
മറ്റൊരു കാര്യം പതിവായി മൂത്രമൊഴിക്കുന്നത് എല്ലായ്പ്പോഴും പ്രമേഹവുമായോ പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുമായോ ബന്ധപ്പെട്ടിരിക്കണമെന്നില്ല. മൂത്രനാളിയിലെ അണുബാധ, ഉയർന്ന ദ്രാവക ഉപഭോഗം (പ്രത്യേകിച്ച് കഫീൻ അല്ലെങ്കിൽ മദ്യം), ചില മരുന്നുകൾ, അല്ലെങ്കിൽ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ പോലുള്ള മറ്റ് ഘടകങ്ങളും ഇതിൽ പങ്കു വഹിച്ചേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam