World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ.

ഹൃദ്രോഗം സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ
ഹൃദ്രോഗം സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
കറുവപ്പട്ട ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും
കറുവപ്പട്ട മോശം കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
വെളുത്തുള്ളി രക്തസമ്മർദ്ദവും ചീത്ത കൊളസ്ട്രോളും (LDL) കുറയ്ക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളി പല രോഗങ്ങൾക്കും പ്രത്യേകിച്ച് ഹൃദയ സംബന്ധമായവയ്ക്ക് പ്രകൃതിദത്ത പരിഹാരമായി കണക്കാക്കപ്പെടുന്നു. ഇതിൽ അല്ലിസിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്.
ഉലുവ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു
ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടണ്ട്. ഇത് ദഹനനാളത്തിലെ കൊളസ്ട്രോളിനെ പിടിച്ചുനിർത്തി ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു, അതുവഴി മൊത്തം എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.
ഗ്രാമ്പൂ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രാമ്പൂ ചെറുതാണെങ്കിലും ഗുണങ്ങളിൽ വലുതാണ്. യൂജെനോൾ പോലുള്ള നിരവധി ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ് ഗ്രാമ്പു., ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-പ്ലേറ്റ്‌ലെറ്റ് പ്രവർത്തനങ്ങൾ ഉണ്ട്.
മഞ്ഞളിന് മോശം കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും.
മഞ്ഞളിലെ കുർക്കുമിൻ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുകയും എൻഡോതെലിയൽ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

