നാരങ്ങ വെള്ളം കുടിക്കൂ: ആരോ​ഗ്യഗുണങ്ങൾ നിരവധി

Web Desk   | Asianet News
Published : Oct 25, 2021, 11:08 PM ISTUpdated : Oct 25, 2021, 11:13 PM IST

നാരങ്ങ വെള്ളം നമ്മൾ എല്ലാവരും കുടിക്കാറുണ്ടല്ലോ. എന്നാൽ അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. 

PREV
15
നാരങ്ങ വെള്ളം കുടിക്കൂ: ആരോ​ഗ്യഗുണങ്ങൾ നിരവധി
lemon juice

കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്.

25
skin care

വൈറ്റമിൻ സി യും ധാരാളം അടങ്ങിയതിനാൽ നാരങ്ങാവെള്ളം ചർമത്തിന് സംരക്ഷണമേകും. പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. മുറിവുകൾ വേഗമുണങ്ങാൻ വൈറ്റമിൻ സി സഹായിക്കുന്നു. 

35
blood pressure

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളം സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

45

constipation

മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുള്ള ആളാണെങ്കിൽ നാരങ്ങാ വെള്ളം കുടിച്ചാൽ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമേകും.

55
belly fat

നാരങ്ങ വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഒപ്പം ശരീരഭാരം കുറയ്ക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കും


 

click me!

Recommended Stories