ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Jan 22, 2026, 05:35 PM IST

തണുപ്പുകാലത്ത് നമ്മൾ വെള്ളം കുടിക്കുന്നത് വളരെ കുറവാണ്. ദാഹം തോന്നാത്തതുകൊണ്ട് സ്വാഭാവികമായും വെള്ളം കുടിക്കേണ്ട ആവശ്യമില്ലെന്ന് നമ്മൾ കരുതും. എന്നാൽ വെള്ളത്തിന്റെ കുറവ് ശരീരത്തിൽ ഈ രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.

PREV
16
മൈഗ്രേനും തലവേദനയും

ശരീരത്തിൽ വെള്ളം കുറയുന്നത് തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജനും പോഷണവും എത്തുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇത് അടിക്കടിയുള്ള തലവേദനയ്ക്കും മൈഗ്രേനും കാരണമാകും. ദിവസവും 6 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കാം.

26
ദഹനാരോഗ്യത്തെ ബാധിക്കുന്നു

വെള്ളംകുടി കുറയുന്നത് കുടലിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു. ഇത് മലബന്ധം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. നിർജ്ജലീകരണം കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കാനും കാരണമാകുന്നു.

36
വൃക്ക സംബന്ധമായ രോഗങ്ങൾ

വെള്ളം കുടിക്കുന്നത് കുറയുമ്പോൾ മൂത്രത്തിന്റെ അളവ് കുറയുകയും വൃക്കകളിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് കിഡ്നി സ്റ്റോൺ, മൂത്രത്തിലെ അണുബാധ എന്നിവ ഉണ്ടാവാൻ കാരണമാകുന്നു.

46
ചർമ്മ രോഗങ്ങൾ

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ചർമ്മത്തിലെ ഈർപ്പം കുറയ്ക്കുന്നു. ഇത് വരണ്ട ചർമ്മം, ചൊറിച്ചിൽ, അകാല വാർദ്ധക്യം, ചർമ്മം വിണ്ടുകീറൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

56
പ്രമേഹ സാധ്യത

നിർജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ഇൻസുലിന്റെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

66
നിർജ്ജലീകരണത്തിന്റെ സാധാരണ ലക്ഷണങ്ങൾ

മൂത്രത്തിന് കടും മഞ്ഞ നിറം, വായയും ചുണ്ടുകളും വരളുക, ക്ഷീണം, തലകറക്കം, തലവേദന ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് ഹൃദയമിടിപ്പ് കൂടുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories