കുടലിന്റെ ആരോഗ്യത്തെ അവതാളത്തിലാക്കുന്ന 6 ശീലങ്ങൾ

Published : May 24, 2026, 10:37 AM IST

ഭക്ഷണം ദഹിക്കാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും പ്രതിരോധ ശേഷി കൂട്ടുന്നതിനുമെല്ലാം കുടൽ സഹായിക്കുന്നു. എന്നാൽ ചില ദൈനംദിന ശീലങ്ങൾ കുടലിന്റെ ആരോഗ്യത്തെ അവതാളത്തിലാക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.

PREV
16
കഫീന്റെ ഉപയോഗം

അമിതമായ കഫീന്റെ ഉപയോഗം കുടലിന്റെ ആരോഗ്യം അവതാളത്തിലാക്കും. ഇത് അസിഡിറ്റി ഉണ്ടാവാനും ഭക്ഷണം നന്നായി ദഹിക്കുന്നതിന് തടസ്സമാവുകയും ചെയ്യും.

26
വെള്ളം കുടിക്കാതിരിക്കുന്നത്

ഭക്ഷണം കഴിച്ചതിന് ശേഷം വെള്ളം കുടിക്കാതിരിക്കുന്നത് ദഹനത്തിന് തടസ്സമാവുകയും മലബന്ധം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.

36
ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത്

ഇടവേളയില്ലാതെ നിരന്തരമായി ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കും. ഭക്ഷണം നന്നായി ദഹിക്കണമെങ്കിൽ സമയം ആവശ്യമാണ്. ഇത് വയറ് വീർക്കുന്നതിനും കാരണമാകും.

46
മലമൂത്രവിസർജ്ജനം

മലമൂത്രവിസർജ്ജനം ചെയ്യാതെ പിടിച്ചുവെയ്ക്കുന്നത് കുടലിന്റെ ആരോഗ്യം അവതാളത്തിലാകാൻ കാരണമാകുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് വഴിവയ്ക്കും.

56
സ്‌ട്രെസ് ഈറ്റ്

സമ്മർദ്ദമുള്ള സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കും. ഇത് വയറ് വീർക്കാനും, ഗ്യാസ് ഉണ്ടാവാനും കാരണമാകുന്നു.

66
പ്രോബയോട്ടിക്കുകളുടെ അഭാവം

പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് നല്ല ബാക്റ്റീരിയകളെ സന്തുലിതപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories