2025 അവസാനിക്കാൻ ആയിരിക്കുന്നു. ഇനി പുതുവർഷമാണ്. പുതുവർഷത്തിൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നല്ല സൗഹൃദങ്ങൾ നിലനിർത്തുകയും, അടുപ്പം ഉള്ളവരോട് കാര്യങ്ങൾ പങ്കിടുകയും ചെയ്യാം. ഇത് നിങ്ങൾക്ക് കൂടുതൽ സമാധാനവും ആശ്വാസവും നൽകുന്നു.
27
സമാധാന അന്തരീക്ഷം ഒരുക്കാം
ഒഴിവ് ദിവസങ്ങളിൽ വീടുകളിലാണ് നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്. അതിനാൽ തന്നെ വീട്ടിൽ സമാധാന അന്തരീക്ഷം ഒരുക്കാൻ ശ്രദ്ധിക്കണം. ചെടികൾ, വളർത്തുമൃഗങ്ങൾ എന്നിവ വളർത്തുന്നതും നല്ലതാണ്.
37
നന്നായി ഉറങ്ങാം
ശാരീരിക മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ല ഉറക്കം അത്യാവശ്യമാണ്. രാത്രി നേരത്തെ ഉറങ്ങി രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ശീലമാക്കാം.
നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടതും പരിഗണിക്കേണ്ടതും നമ്മളെ തന്നെയാണ്. സ്വയം ഇഷ്ടപ്പെടുകയും നമ്മുടെ ശാരീരിക മനസികാരോഗ്യത്തിന് കൂടുതൽ പരിഗണന നൽകുകയും ചെയ്യണം.
57
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം
നിങ്ങൾക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കാം. ഇത് മനസിന് കൂടുതൽ സമാധാനവും ശാന്തതയും നൽകുന്നു.
67
ഫോൺ ഉപയോഗം കുറയ്ക്കാം
എപ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് നല്ല മാനസികാരോഗ്യം ലഭിക്കുന്നതിന് തടസമാകുന്നു. ആവശ്യത്തിന് മാത്രം ഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
77
വ്യായാമങ്ങൾ ചെയ്യാം
ദിവസവും നടക്കുന്നത് ശീലമാക്കാം. നിങ്ങളുടെ സൗകര്യം അനുസരിച്ച് അതിരാവിലെയോ വൈകുന്നേരങ്ങളിലോ പോകാവുന്നതാണ്. ഇത് മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam