തണുപ്പ് കാലത്ത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ വീട്ടിൽ ചെയ്യേണ്ട 7 കാര്യങ്ങൾ
തണുപ്പുകാലം ആസ്വദിക്കാൻ ഇഷ്ടമാണെങ്കിലും ഈ സമയത്ത് പലതരം പ്രതിസന്ധികൾ നമ്മൾ നേരിടേണ്ടതായി വരുന്നു. പനി, ചുമ തുടങ്ങി പലതരം ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. തണുപ്പ് കാലത്ത് ഹൃദയത്തെ സംരക്ഷിക്കാൻ വീട്ടിൽ ഇക്കാര്യങ്ങൾ ചെയ്താൽ മതി.

വ്യായാമങ്ങൾ ചെയ്യാം
കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിച്ചാൽ മാത്രം പോരാ. അതിനനുസരിച്ച് ശരീരത്തിന് വ്യായാമവും നൽകേണ്ടതുണ്ട്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
നട്ട്സ് കഴിക്കാം
നിരവധി പോഷകഗുണങ്ങൾ അടങ്ങിയതാണ് നട്സ്. ബദാം, വാൽനട്ട്, പീനട്ട് എന്നിവ മിതമായ അളവിൽ ദിവസവും കഴിക്കാം. ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ബെറീസ്, മുന്തിരി, റാഡിഷ് എന്നിവ ദിവസവും കഴിക്കുന്നത് ശീലമാക്കാം.
തവിട് കളയാത്ത ധാന്യങ്ങൾ
തവിട് കളയാത്ത അരി, ഗോതമ്പ്, ഓട്സ് തുടങ്ങിയവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. ഇത്തരം ഭക്ഷണങ്ങളിൽ ഫൈബറും ധാരാളം അയണും മഗ്നീഷ്യവും മറ്റ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
പോഷകഗുണമുള്ള ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് നല്ല പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. പച്ചക്കറികളും, പഴങ്ങളും, ആരോഗ്യമുള്ള കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.
നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. പീനട്ട്, സൺഫ്ലവർ ഓയിൽ എന്നിവ ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
ഭക്ഷണക്രമീകരണം
കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. സമയം തെറ്റി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. അതേസമയം അമിതമായി ഭക്ഷണം കഴിക്കാനും പാടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

