രാത്രിയിൽ 'ബ്രാ' ധരിച്ചാണോ ഉറങ്ങാറുള്ളത്; എങ്കിലൊന്ന് ശ്രദ്ധിക്കൂ...

First Published Aug 30, 2020, 7:34 PM IST

രാത്രിയിൽ ബ്രാ ധരിച്ചാൽ ഉണ്ടാകാവുന്ന ചില ആരോ​ഗ്യ പ്രശ്നങ്ങളെ പറ്റി ഇന്ന് മിക്ക സ്ത്രീകൾക്കും അറിയില്ല. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. അന്ന ടാർഗോൺസ്കയ പറഞ്ഞു. സ്ത്രീ ആരോഗ്യ ആപ്ലിക്കേഷനായ 'ഫ്ലോ' യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാത്രിയിൽ ഉറങ്ങുമ്പോൾ ബ്രാ ധരിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് ഡോ. അന്ന വ്യക്തമാക്കുന്നത്.

ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തും, പ്രത്യേകിച്ചും, ഇറുകിയ ബ്രാ രാത്രിയിൽ ഉറങ്ങുമ്പോൾ ധരിക്കരുതെന്ന് ഡോ. അന്ന പറയുന്നു.
undefined
ബ്രായുടെ ഇലാസ്‌റ്റിക്കുള്ള ഭാഗം വരുന്നിടത്ത്‌ പിഗ്മെന്റേഷന്‍ വരാന്‍ സാധ്യതയേറെയാണ്‌. ചര്‍മഭംഗിയെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്‍. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത്‌ പിഗ്മെന്റേഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കും.
undefined
രാത്രി ഉറങ്ങുമ്പോൾ ഇറുകിയ ബ്രാ ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും, ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. നല്ല ഉറക്കം ലഭിക്കാത്തത് മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കും.ഉറങ്ങുമ്പോള്‍ ചര്‍മത്തില്‍ മുറുകിക്കിടക്കുന്ന ബ്രാ അലര്‍ജിയും ചര്‍മത്തിന്‌ അസ്വസ്ഥതയുമുണ്ടാക്കാന്‍ സാധ്യതയേറെയാണ്‌.
undefined
രാത്രിയിൽ ബ്രാ ധരിച്ചാൽ രക്തയോട്ടം കുറയ്ക്കുന്നതിന് കാരണമാകും. അത് കൊണ്ട് തന്നെ സ്തനങ്ങളിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകുന്നത് പോലെ തോന്നാം.
undefined
ബ്രാ എത്രത്തോളം ടൈറ്റാകുന്നുവോ അത്രത്തോളം നല്ലതാണെന്നാണ് മിക്ക സ്ത്രീകളുടേയും ധാരണ. ടൈറ്റ് ബ്രാ ധരിക്കുന്നത് സ്തനാർബുദത്തിന് വരെ കാരണമായേക്കാമെന്ന് 'ഹാർവാർഡ് യൂണിവേഴ്സിറ്റി' യിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
undefined
click me!