കാൻസർ പിടിപ്പെട്ടതിനെ തുടർന്ന് 54 കാരന്റെ ലിംഗം നീക്കം ചെയ്തു

First Published Aug 28, 2020, 4:43 PM IST

ലണ്ടനിൽ നിന്നുള്ള 54 കാരനായ റിച്ചാർഡ് സ്റ്റാമ്പിന് കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ലിംഗം നീക്കം ചെയ്യേണ്ടി വന്നു. ലിം​ഗത്തിൽ സഹിക്കാനാവാത്ത വേദന അനുഭവപ്പെട്ടപ്പോഴാണ് റിച്ചാർഡ് ഡോക്ടറെ കണ്ട് പരിശോധന നടത്തുകയായിരുന്നു. 2018 ലാണ് റിച്ചാർഡിന്റെ ലിംഗത്തിൽ ഒരു ‍മുഴ കണ്ടെത്തുന്നത്. 

പരിശോധനയിൽലിംഗകാൻസർ ( penile cancer) ആണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ, തനിക്ക് കാൻസറാണോ എന്ന്ഉറപ്പിക്കുന്നതിന്യൂറോപ്പിലെ പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായ സെന്റ് ജോർജ്ജ് ടൂട്ടിംഗിലെ പ്രാദേശിക ആശുപത്രിയിലെ മറ്റൊരു ഡോക്ടറെ കൂടി റിച്ചാർഡ് കാണുകയുണ്ടായി.
undefined
ലിം​ഗം നീക്കം ചെയ്യാതെ മറ്റ് വഴികളൊന്നും ഇതിനില്ലെന്ന് ഡോ. ​​ബെൻ അയേഴ്സ് റിച്ചാർഡിനോട് പറയുകയായിരുന്നു.കാൻസറാണെന്ന് അറിഞ്ഞപ്പോൾ ഭാര്യ ആംഗിയയാണ് തനിക്ക് ധെെര്യം നൽകിയത്. രോഗനിർണയത്തിന് മുമ്പ് താൻ ലൈംഗികത ഒഴിവാക്കിയിരുന്നുവെന്ന് റിച്ചാർഡ് പറഞ്ഞു.
undefined
ലിം​ഗം നീക്കം ചെയ്തതോടെ സ്ത്രീകൾടോയ്‌ലറ്റ് ഉപയോ​ഗിച്ചിരുന്നത് പോലെയായിരുന്നു താനും പിന്നീട്ടോയ്‌ലറ്റ് ഉപയോ​ഗിച്ചിരുന്നതെന്ന് റിച്ചാർഡ് പറഞ്ഞു.
undefined
റിച്ചാർഡ് ഭയപ്പെടേണ്ട കാര്യമില്ലെന്നും ശസ്ത്രക്രിയയിലൂടെ ലിംഗം സൃഷ്ടിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യാൻ സാധിക്കുമെന്ന് പ്രൊഫ. ഡേവിഡ് റാൽഫ് പറഞ്ഞു.
undefined
അതിനായുള്ള ശസ്ത്രക്രിയവിജയകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പുതിയ ലിം​ഗത്തിലൂടെ മുമ്പുള്ളത് പോലെ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്നും പ്രൊഫ. ഡേവിഡ് പറഞ്ഞു.
undefined
ഈ ശസ്ത്രക്രിയയ്ക്ക് പത്ത് മണിക്കൂർ വേണ്ടി വരുമെന്നും ഡേവിഡ് പറഞ്ഞു. ഈ ശസ്ത്രക്രിയയ്ക്ക് തയ്യാറാണെന്നും ഏറെ പ്രതീക്ഷയുണ്ടെന്നും റിച്ചാർഡ് പറഞ്ഞു.
undefined
ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന വിവിധ തരം ക്യാന്‍സറുകളുണ്ട്. ഇതിലൊന്നാണ് 'പെനൈല്‍ ക്യാന്‍സര്‍'. പുരുഷലിംഗത്തെ ബാധിക്കുന്ന ഒരു ക്യാന്‍സര്‍. മറ്റേതു ക്യാന്‍സറുകളെപ്പോലെയും വേണ്ട സമയത്ത് കണ്ടെത്തി പ്രതിവിധികള്‍ ചെയ്തില്ലെങ്കില്‍ ഗുരുതരമാകാവുന്ന ഒന്നാണ് ഇതും.
undefined
ലിംഗത്തില്‍ വ്രണങ്ങളോ തഴമ്പുകളോ ഉണ്ടാവുകയും ഇവ നാലഞ്ചാഴ്ച കഴിഞ്ഞിട്ടും മാറിയില്ലെങ്കിലും ഡോക്ടറെ കാണുക. ഇത് ചിലപ്പോള്‍ലിം​ഗ കാന്‍സറിന്റെ മറ്റൊരു ലക്ഷണമാകാം.
undefined
click me!