ആര്‍ത്തവക്രമക്കേടുകള്‍ക്ക് പരിഹാരം; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

Web Desk   | Asianet News
Published : Jun 30, 2020, 11:29 AM ISTUpdated : Jun 30, 2020, 12:06 PM IST

ക്രമം തെറ്റിയ ആർത്തവം ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ്. മാനസിക സമ്മര്‍ദ്ദം, ജനന നിയന്ത്രണ ഗുളികകളുടെ ഉപയോഗം, ആര്‍ത്തവ വിരാമം തുടങ്ങിയവയും മറ്റ് പല കാരണങ്ങളുമാണ് ആര്‍ത്തവം ക്രമം തെറ്റുന്നതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ. ഹോർമോൺ അസന്തുലിതാവസ്ഥയും ക്രമരഹിതമായ ആർത്തവത്തിന് പ്രധാനപ്പെട്ട മറ്റൊരു കാരണമാണ്. ' ആന്‍ഡ്രോജന്‍ ' (Androgen) ഹോര്‍മോണ്‍ കൂടുതലായി ഉത്പ്പാദിപ്പിക്കുന്നത് പെൺകുട്ടികളിൽ ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാകും. ആർത്തവം ക്യത്യമാക്കാൻ ശ്രദ്ധിക്കണ്ടേ കാര്യങ്ങൾ താഴേ ചേർക്കുന്നു...

PREV
15
ആര്‍ത്തവക്രമക്കേടുകള്‍ക്ക് പരിഹാരം; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

അമിതഭാരം ഒഴിവാക്കാം: ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ക്രമരഹിതമായ ആർത്തവത്തെ സഹായിക്കുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നത് ആർത്തവ സമയത്തെ അമിത രക്തസ്രാവം കുറയ്ക്കാനും ഏറെ ​ഗുണം ചെയ്യും. നീന്തൽ, നടത്തം, ഓട്ടം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ ആരോ​ഗ്യത്തിന് മികച്ചതാണ്.

25

സമ്മർദ്ദം ഒഴിവാക്കാം: ക്രമരഹിതമായ ആർത്തവത്തിന് മറ്റൊരു കാരണമാണ് സമ്മർ​ദ്ദം. സമ്മർദ്ദമുള്ളപ്പോൾ ചില ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോണുകൾ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. സമ്മർദ്ദം കുറയ്ക്കാൻ ധ്യാനവും യോഗയും പരിശീലിക്കാവുന്നതാണ്.

35

 ഭക്ഷണത്തിൽ അൽപം ശ്രദ്ധ കൊടുക്കാം : ഭക്ഷണത്തില്‍ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് ചോറ്, കിഴങ്ങുവര്‍ഗങ്ങള്‍, ബേക്കറി എന്നിവ കഴിവതും ഒഴിവാക്കുക. 

45

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ: 2015 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വിറ്റാമിൻ ഡിയുടെ അളവ് ക്രമരഹിതമായ ആർത്തവവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവം ക്യത്യമാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സാൽമൺ മത്സ്യം, മുട്ടയുടെ മഞ്ഞ, കൂൺ എന്നിവയിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു. 

55

കറുവപ്പട്ട കഴിക്കൂ: ആർത്തവ പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് കറുവപ്പട്ട. 2014 ലെ ഒരു പഠനത്തിൽ പറയുന്നത്, കറുവപ്പട്ട ആർത്തവചക്രങ്ങളെ നിയന്ത്രിക്കാൻ സഹായിച്ചതായും 'പി‌സി‌ഒ‌എസ്' (Polycystic ovary syndrome) ഉള്ള സ്ത്രീകൾക്ക് ഫലപ്രദമായ ചികിത്സാ ഉപാധിയാണെന്നും കണ്ടെത്തി. ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന, ഛർദ്ദി, അമിതരക്തസ്രാവം എന്നിവ കുറയ്ക്കാനും കറുവപ്പട്ടയ്ക്ക് കഴിവുണ്ടെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.

click me!

Recommended Stories