കൊതുക് കടിച്ചാലുണ്ടാകുന്ന തടിപ്പും അലര്‍ജിയും; വീട്ടില്‍ ചെയ്യാവുന്നത്...

First Published May 2, 2020, 11:26 PM IST

വേനല്‍മഴയുടെ വരവോടെ കൊതുകുകളും ഉണര്‍ന്നുകഴിഞ്ഞു. സന്ധ്യ കഴിഞ്ഞാല്‍പ്പിന്നെ കൊതുകിനെ ഓടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ മിക്ക വീട്ടകങ്ങളും. കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ചെല്ലാം മിക്കവര്‍ക്കും തികഞ്ഞ ബോധ്യമുണ്ട്. അതിനാല്‍ത്തന്നെ പരമാവധി കൊതുകിനെ അകറ്റാനുള്ള മാര്‍ഗങ്ങള്‍ നമ്മള്‍ കൈക്കൊള്ളാറുമുണ്ട്. കൊതുകുകടി, ചിലരിലുണ്ടാക്കുന്ന അലര്‍ജി അസഹനീയമാണ്. തടിപ്പും, ഏറെ നേരം നീണ്ടുനില്‍ക്കുന്ന ചൊറിച്ചിലുമാണ് ഇതിന്റെ ലക്ഷണം. ഇതിന് വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയുന്നത്.

കൊതുക് കടിച്ച ഭാഗത്ത് അല്‍പനേരം ഐസ് ക്യൂബ് വയ്ക്കുന്നത് ചൊറിച്ചിലും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന് മുകളിലുള്ള ഏത് പ്രശ്‌നങ്ങള്‍ക്കായാലും അധികസമയം ഐസ് ക്യൂബ് വയ്ക്കരുതേ, അത് നന്നല്ല.
undefined
കറ്റാര്‍വാഴയുടെ നീരും കൊതുകുകടി മൂലമുണ്ടാകുന്ന അലര്‍ജിയുടെ അസ്വസ്ഥതകളെ നീക്കാന്‍ ഉത്തമമാണ്. ഇതിന് കറ്റാര്‍വാഴയുടെ ചെറിയൊരു കഷ്ണമെടുത്ത് അതിന്റെ കാമ്പ് ആവശ്യമുള്ളയിടത്ത് പതിയെ തേച്ചുകൊടുത്താല്‍ മതി.
undefined
തേനും കൊതുക് കടിച്ച ഭാഗത്തെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നല്ലതാണ്. എന്തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ ചെറിയൊരു പരിധി വരെ ഇതിനെ പ്രതിരോധിക്കാനും തേന്‍ മതി.
undefined
മിക്ക വീടുകളിലും തുളസിച്ചെടിയുണ്ടാകും. തുളസിയിലയും കൊതുക് കടിച്ച ഭാഗത്തെ അസ്വസ്ഥത നീക്കാന്‍ സഹായിക്കും. അല്‍പം തുളസിയിലയെടുത്ത് ഒന്ന് തിളപ്പിച്ച ശേഷം ആ നീര് തണുപ്പിച്ച് പഞ്ഞിയുപയോഗിച്ച് ആവശ്യമുള്ള സ്ഥലത്ത് തേ്ക്കാം.
undefined
സവാളയാണ് ഇനിയുള്ള ഒരുപാധി. ഒരു 'ഫ്രഷ്' സവാളയുടെ കഷ്ണം കൊണ്ട് കൊതുക് കടിച്ച ഭാഗത്ത് പതിയെ അല്‍പനേരം തടവിയാല്‍ അവിടങ്ങളിലെ ചൊറിച്ചിലും അസ്വസ്ഥതയും പോയിക്കിട്ടും.
undefined
click me!