ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Published : Dec 12, 2025, 09:57 PM IST

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

PREV
17
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പഞ്ചസാരയും അന്നജവും അടങ്ങിയ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുമെങ്കിലും, ശരിയായ അളവിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണം സന്തുലിതമായി നിലനിർത്താൻ സഹായിക്കും.

27
പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

വ്യത്യസ്ത പോഷകങ്ങളാൽ സമ്പുഷ്ടവും മിതമായ അളവിൽ കലോറി കുറഞ്ഞതുമായ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് പ്രമേഹ ഭക്ഷണക്രമം കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

37
ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

അവശ്യ പോഷകങ്ങളും നാരുകളും നൽകുന്നതിന് ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

47
വളരെ കുറച്ചും ഇടയ്ക്കിടെയുമായി ഭക്ഷണം കഴിക്കുക.

ദിവസം മുഴുവൻ സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ വളരെ കുറച്ചും ഇടയ്ക്കിടെയുമായി ഭക്ഷണം കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് ഒഴിവാക്കാൻ പഞ്ചസാരയ്ക്ക് പകരം സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക ചെയ്യുക.

57
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും

ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്താൻ സഹായിക്കും.

67
പതിവായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും കോശങ്ങൾക്ക് ഗ്ലൂക്കോസ് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ അനുവദിക്കുന്നതിലൂടെയും പതിവായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

77
സംസ്കരിച്ചതും പഞ്ചസാര ചേർത്തതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്ന സംസ്കരിച്ചതും പഞ്ചസാര ചേർത്തതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.

Read more Photos on
click me!

Recommended Stories