ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ

Published : Dec 12, 2025, 07:18 PM IST

ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനുള്ള ഒരു അപകട ഘടകമാണ്. പ്രായമാകുന്തോറും ഉയർന്ന കൊളസ്ട്രോളിനുള്ള സാധ്യതയും വർദ്ധിക്കുന്നു.  foods that naturally help control high cholesterol

PREV
18
ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനുള്ള ഒരു അപകട ഘടകമാണ്.

ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനുള്ള ഒരു അപകട ഘടകമാണ്. പ്രായമാകുന്തോറും ഉയർന്ന കൊളസ്ട്രോളിനുള്ള സാധ്യതയും വർദ്ധിക്കുന്നു. പ്രായമാകുന്തോറും ശരീരത്തിന് രക്തത്തിൽ നിന്ന് കൊളസ്ട്രോൾ ഫലപ്രദമായി നീക്കം ചെയ്യാൻ കഴിയില്ല. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.

28
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. എൽഡിൽഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

38
ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ, "മോശം" കൊളസ്ട്രോൾ കുറയ്ക്കുന്നു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക, പ്രോട്ടീൻ നൽകുക, വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുക തുടങ്ങിയ ആരോഗ്യ ഗുണങ്ങളും ഓട്സ് നൽകുന്നു.

48
ദിവസേനയുള്ള ഫ്ളാക്സ് സീഡിന്റെ ഉപഭോഗം കൊളസ്ട്രോളിന്റെ അളവിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ഫ്ളാക്സ് സീഡിന് മൊത്തം കൊളസ്ട്രോളും എൽഡിഎൽ ("മോശം") കൊളസ്ട്രോളും കുറയ്ക്കാൻ കഴിയും. 

58
വെളുത്തുള്ളി കൊളസ്ട്രോളും എൽഡിഎൽ ("മോശം") കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

വെളുത്തുള്ളി ഉയർന്ന കൊളസ്ട്രോൾ, പ്രത്യേകിച്ച് മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിച്ചേക്കാം.

68
നെല്ലിക്ക ജ്യൂസ് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും എച്ച്ഡിഎൽ വർദ്ധിപ്പിക്കുന്നതിലൂടെയും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും.

78
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ് ബദാം.

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ് ബദാം. കാരണം അതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും, മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

88
കുർക്കുമിന് എൽഡിഎൽ (മോശം) കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മഞ്ഞൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിച്ചേക്കാം. പ്രധാനമായും അതിന്റെ സജീവ സംയുക്തമായ കുർക്കുമിൻ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ കൊളസ്ട്രോൾ എളുപ്പം കുറയ്ക്കും.

Read more Photos on
click me!

Recommended Stories