ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Web Desk   | Asianet News
Published : Feb 04, 2021, 11:54 AM ISTUpdated : Feb 04, 2021, 12:06 PM IST

ക്യാൻസർ രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പുകയില, തെറ്റായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ്, ചിലതരം വൈറസ് ബാധകൾ തുടങ്ങിയ ക്യാൻസർ വർധിപ്പിക്കുന്ന പല സാഹചര്യങ്ങളെയും നമുക്കു നിസ്സാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ. ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

PREV
15
ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

വ്യായാമം:  വ്യായാമത്തിലൂടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാർബുദം, ഗർഭാശയാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, വൻകുടൽ ക്യാൻസർ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. നിത്യേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.

25

പഴങ്ങളും പച്ചക്കറികളും കഴിക്കൂ: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ശീലമാക്കൂ. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങൾ ശരീരത്തിനു ലഭിക്കും. പച്ചക്കറികളിൽ നാരുകൾ ധാരാളമുള്ളതിനാൽ അതു ക്യാൻസറിനെ പ്രതിരോധിക്കുന്നു.

35

അമിതവണ്ണം ഒഴിവാക്കൂ: ശരീരഭാരം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്നത് ക്യാൻസർ സാധ്യത കൂട്ടുന്നു.

45

പരിസ്ഥിതി മലിനമാക്കരുത്: ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം എന്നിവ ശുദ്ധമാകണമെങ്കിൽ പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കണം. വാഹനങ്ങളുടെയും ഫാക്ടറികളുടെയും രാസവിഷപ്പുകയിൽ നിന്നു കഴിയുന്നത്ര അകന്നു നിൽക്കുക.

55

ചുവന്ന മാംസം കുറയ്ക്കൂ: ബീഫ്, പോർക്ക്, മട്ടൺ തുടങ്ങിയ ചുവന്ന മാംസം കഴിയുന്നത്ര കുറയ്ക്കുക. ഇവയിൽ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ അതു വൻകുടൽ ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

click me!

Recommended Stories