അര കപ്പ് പഴുത്ത പപ്പായ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ ചന്ദനപ്പൊടി അല്ലെങ്കിൽ മുൾട്ടാണി മിട്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പാക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 10-15 മിനുട്ട് നേരം വച്ച് ഉണങ്ങിയ ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.