തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പൈനാപ്പിളും കുക്കുമ്പറും ചേർത്തൊരു ഹെൽത്തി ജ്യൂസ് ശീലമാക്കാം. രാവിലെ വെറുംവയറ്റിൽ ഇത് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഈ ജ്യൂസ് കുടിച്ചാൽ വിശപ്പ് കുറയും, ക്ഷീണം മാറുകയും ചെയ്യും.
തടി കുറയ്ക്കാൻ കഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു ഹെൽത്തി ജ്യൂസ്. രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വർക്കൗട്ടിനും വ്യായാമത്തിനും ശേഷം ഈ ജ്യൂസ് കുടിക്കുന്നത് അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാൻ വളരെ നല്ലതാണ്.
25
പൈനാപ്പിളും കുക്കുമ്പറും
പൈനാപ്പിളും കുക്കുമ്പറും ചേർത്തുള്ള ഈ ജ്യൂസ് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. ഈ രണ്ട് ചേരുവകൾക്കൊപ്പം മറ്റ് ചില സാധനങ്ങൾ കൂടി ചേർത്താണ് ജ്യൂസ് തയ്യാറാക്കുന്നത്. ഇത് കുടിച്ചാൽ പെട്ടെന്ന് വിശക്കില്ല, ക്ഷീണം തോന്നുകയുമില്ല.
35
ചേരുവകൾ
പൈനാപ്പിൾ: 4-5 കഷ്ണം, കുക്കുമ്പർ: 4-5 കഷ്ണം, ഇഞ്ചി: കാൽ ഇഞ്ച്, മഞ്ഞൾപ്പൊടി: ഒരു നുള്ള്, ഗ്രാമ്പൂ: രണ്ട്, കുരുമുളക്: 5-6 എണ്ണം, നാരങ്ങാനീര്: 2 ടീസ്പൂൺ, പുതിനയില: രണ്ട്.
ആദ്യം പൈനാപ്പിൾ, കുക്കുമ്പർ കഷ്ണങ്ങൾ ഒരു ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ചതച്ചുവെച്ച ഗ്രാമ്പൂ, കുരുമുളക്, ഇഞ്ചി എന്നിവ ചേർത്ത് ഒന്നുകൂടി ചെറുതായി അരയ്ക്കുക. ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും നാരങ്ങാനീരും ചേർത്താൽ കൊഴുപ്പ് കുറയ്ക്കാനുള്ള ജ്യൂസ് റെഡി.
55
ആരോഗ്യ ഗുണങ്ങൾ
കുക്കുമ്പർ
കുക്കുമ്പറിൽ 95% വെള്ളമാണ്. ഇത് നിർജ്ജലീകരണം തടയുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കലോറി കുറവായ കുക്കുമ്പറിൽ ധാരാളം പോഷകങ്ങളുണ്ട്. അതിനാൽ തടി കുറയ്ക്കാൻ കുക്കുമ്പർ വളരെ ഫലപ്രദമാണ്.
പൈനാപ്പിൾ
ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കൂടാതെ, പൈനാപ്പിളിൽ മഗ്നീഷ്യം, ഫൈബർ എന്നിവയും ധാരാളമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam