സിങ്കിന്‍റെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

Published : Nov 29, 2025, 06:32 PM IST

രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കോശങ്ങളുടെ വളർച്ചയ്ക്കും, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. സിങ്കിന്‍റെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.

PREV
19
സിങ്കിന്‍റെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

സിങ്കിന്‍റെ കുറവ് മൂലമുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

29
പ്രതിരോധശേഷി കുറയുക

സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

39
മുറിവ് ഉണങ്ങാന്‍ കാലതാമസം

സിങ്കിന്‍റെ കുറവു മൂലം മുറിവ് ഉണങ്ങാന്‍ കാലതാമസം ഉണ്ടാകാം.

49
രുചിയും മണവും നഷ്ടപ്പെടാം

സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ രുചിയും മണവും നഷ്ടപ്പെടാം.

59
തലമുടി കൊഴിച്ചില്‍

തലമുടി കൊഴിച്ചിലും സിങ്കിന്‍റെ അഭാവം മൂലമുള്ള ഒരു ലക്ഷണമാണ്.

69
ചര്‍മ്മ പ്രശ്നങ്ങള്‍

സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും നഖങ്ങളില്‍ വെളുത്ത പാടുകള്‍ കാണപ്പെടാനും സാധ്യതയുണ്ട്.

79
ദഹന പ്രശ്നങ്ങള്‍

സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാനും വിശപ്പില്ലായ്മ ഉണ്ടാകാനും സാധ്യതയുണ്ട്.

89
ഓര്‍മ്മക്കുറവ്

സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

99
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Read more Photos on
click me!

Recommended Stories