കരൾ ക്യാൻസർ സാധ്യത കുറയ്ക്കാൻ ഈ പാനീയം ശീലമാക്കാം

Published : Nov 28, 2025, 03:57 PM IST

ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് കരൾ ക്യാൻസറായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നതായി പഠനം.  this drink reduce the liver cancer risk

PREV
17
കാപ്പി കുടിക്കുന്നത് കരൾ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് കരൾ ക്യാൻസറായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നതായി പഠനം. പിഎംസിയിലെ 130,000-ത്തിലധികം ആളുകളിലധികം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

27
കാപ്പി വെറുമൊരു കഫീൻ അടങ്ങിയ പാനീയമല്ല.

പോളിഫെനോളുകൾ, ഡൈറ്റെർപീനുകൾ, പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം ജൈവശാസ്ത്രപരമായി സജീവമായ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

37
കാപ്പിയിലെ ചില സംയുക്തങ്ങൾക്ക് കരൾ എൻസൈമിന്റെ അളവ് മെച്ചപ്പെടുത്താനും കഴിയും

കാപ്പിയിലെ ചില സംയുക്തങ്ങൾക്ക് വീക്കം പരിമിതപ്പെടുത്താനും, ഓക്‌സിഡേറ്റീവ് സമ്മർദ്ദം തടയാനും, കരൾ ഫൈബ്രോസിസിന്റെ വികസനം മന്ദഗതിയിലാക്കാനും, കരൾ എൻസൈമിന്റെ അളവ് മെച്ചപ്പെടുത്താനും കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

47
കാപ്പി പതിവായി കാപ്പി കുടിക്കുന്നവരിൽ കരൾ രോഗം, കരൾ ക്യാൻസർ എന്നിവയുടെ നിരക്ക് കുറവാണെന്ന് സൂചിപ്പിക്കുന്നു

കാപ്പി പതിവായി കാപ്പി കുടിക്കുന്നവരിൽ കുടിക്കാത്തവരെ അപേക്ഷിച്ച് സിറോസിസ്, വിട്ടുമാറാത്ത കരൾ രോഗം, കരൾ ക്യാൻസർ എന്നിവയുടെ നിരക്ക് കുറവാണെന്ന് സൂചിപ്പിക്കുന്നു. ഫാറ്റി ലിവർ ഡിസീസ് അല്ലെങ്കിൽ വൈറൽ ഹെപ്പറ്റൈറ്റിസ് പോലുള്ള കരൾ രോഗങ്ങളുള്ള വ്യക്തികൾക്ക് ഈ കണ്ടെത്തലുകൾ ​ഫലപ്രദമാണ്.

57
കട്ടൻ കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നു.

കാപ്പി കുടിക്കുന്നത് ഹെപ്പറ്റോസെല്ലുലാർ കാർസിനോമയ്ക്കുള്ള സാധ്യത ഏകദേശം 40 ശതമാനം കുറയ്ക്കുന്നതായി ​ഗവേഷകർ പറയുന്നു.

67
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, ഉത്കണ്ഠ, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ അല്ലെങ്കിൽ ഗർഭിണികൾ എന്നിവർ അമിതമായി കാപ്പി കുടിക്കാതിരിക്കുക

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, ഉത്കണ്ഠ, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ അല്ലെങ്കിൽ ഗർഭിണികൾ എന്നിവർ അമിതമായി കാപ്പി കുടിക്കാതിരിക്കുക.

77
മിതമായ അളവിൽ കട്ടൻ കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ രോഗം അകറ്റുന്നതിന് ഗുണം ചെയ്യും.

മിതമായ അളവിൽ കട്ടൻ കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പ്, വീക്കം, ഫൈബ്രോസിസിന്റെ പുരോഗതി എന്നിവ കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവർ രോഗം അകറ്റുന്നതിന് ഗുണം ചെയ്യും.

Read more Photos on
click me!

Recommended Stories