അവഗണിക്കരുത്, ശരീരത്തിലെ ഈ മാറ്റങ്ങള്‍ വൃക്കരോഗത്തിന്‍റെയാകാം

Published : Nov 30, 2025, 07:10 PM IST

പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

PREV
110
അവഗണിക്കരുത്, ശരീരത്തിലെ ഈ മാറ്റങ്ങള്‍ വൃക്കരോഗത്തിന്‍റെയാകാം

വൃക്ക രോഗികളില്‍ കണ്ടു വരുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

210
മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങള്‍

മൂത്രമൊഴിക്കുന്നതിന്‍റെ അളവ് കൂടുക, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക, മൂത്രത്തില്‍ പത, മൂത്രത്തില്‍ രക്തം കാണുക, രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, മൂത്രത്തിന്‍റെ അളവ് കുറയുക എന്നിവയെല്ലാം വൃക്ക രോഗത്തിന്‍റെ ലക്ഷണളാണ്.

310
മുഖത്തും കാലിലും നീര്‍ക്കെട്ട്

മുഖത്തും കാലിലും നീര്‍ക്കെട്ട് അഥവാ നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.

410
വരണ്ട ചര്‍മ്മം, ചൊറിയുക

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും മറ്റും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചര്‍മ്മത്തില്‍ ചൊറിച്ചിലുമൊക്കെ വരണ്ട ചര്‍മ്മവും ഉണ്ടാകാം.

510
പുറംവേദന

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

610
കൈ - കാലുകളില്‍ മരവിപ്പ്

കൈകളിലും കാലുകളിലും മരവിപ്പ്, പേശികളുടെ പിരിമുറുക്കം തുടങ്ങിയവയും ചിലപ്പോള്‍ ഇതുമൂലമാകാം.

710
ശ്വാസതടസം

ശ്വാസതടസവും ഉറക്കക്കുറവുമൊക്കെ ചിലരില്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

810
ഛര്‍ദി, ശരീരഭാരം കുറയുക

വിശപ്പില്ലായ്മ, ഛര്‍ദി, ശരീരഭാരം കുറയുക തുടങ്ങിയവയും ചിലപ്പോള്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

910
ക്ഷീണവും തളര്‍ച്ചയും

ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഇവയുണ്ടാകാം.

1010
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories