നല്ല ഉറ‌ക്കം ലഭിക്കാൻ അഞ്ച് മാർ​ഗങ്ങൾ

First Published Jul 3, 2020, 11:40 AM IST

ഉറക്കമില്ലായ്മ പലരും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്.  മാനസിക സമ്മർദ്ദം പ്രധാന കാരണങ്ങളിലൊന്നാണ്. സമ്മർദ്ദം നിങ്ങളുടെ ഉറക്കത്തെ മാത്രമല്ല മൊത്തം ജീവിതരീതിയെ തന്നെ മാറ്റിമറിക്കും. നല്ല ഉറ‌ക്കം കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത്...

പാൽ കുടിക്കാം:രാത്രിയിൽ പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതില്‍വിറ്റാമിൻ ഡി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു.
undefined
മൊബെെൽ ഫോൺ ഉപയോ​ഗം ഒഴിവാക്കുക: എല്ലാ ദിവസവും ഉറങ്ങുന്നതിന് കുറച്ചു സമയം മുമ്പ് തന്നെ ഫോണ്‍, ടിവി എന്നിവ ഒഴിവാക്കുക. ഫോണില്‍ നിന്നും ടിവിയില്‍ നിന്നും വരുന്ന വെളിച്ചം ശരീരത്തില്‍ മെലാറ്റോണില്‍ എന്ന ഹോര്‍മോണിന്റെ ലെവല്‍ കുറയ്ക്കുകയും അതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുകയും ചെയ്യും.
undefined
റിലാക്സേഷൻ നൽകുക: കിടക്കുന്നതിന്മുമ്പ് പ്രാർത്ഥനയോ ധ്യാനമോ ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.മനസ്സ് ശാന്തമാക്കുക. കിടക്കുന്നതിന് അരമണിക്കൂര്‍മുമ്പ് പാട്ടുകേള്‍ക്കുന്നതും മനസ്സ് ശാന്തമാക്കുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും അഭികാമ്യമായിരിക്കും.
undefined
രാത്രിയില്‍ ചായ, കാപ്പി ഒഴിവാക്കാം: രാത്രിയില്‍ ചായ, കാപ്പി, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. ഉറങ്ങുന്നതിന് അഞ്ച് മണിക്കൂര്‍ മുന്‍പ് മുതല്‍ തന്നെ ചായയും കാപ്പിയും ഒഴിവാക്കുക.
undefined
ലെെറ്റ് പാടില്ല: പൂര്‍ണമായും ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തിലായിരിക്കണം ഉറക്കം. കിടപ്പുമുറിയിലെ മുഴുവന്‍ വെളിച്ചവും അണയ്ക്കണം.
undefined
click me!