ആർത്തവ സമയത്ത് ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Aug 20, 2026, 11:03 PM IST

ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന, ക്ഷീണം, വയറ് വീർക്കൽ, പെട്ടെന്നുണ്ടാകുന്ന മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവ മിക്ക സ്ത്രീകൾക്കും അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നങ്ങൾ അകറ്റാൻ ആർത്തവ സമയത്ത് ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

PREV
15
ചായ, കാപ്പി ഉപയോഗം

ആർത്തവ സമയത്തെ ക്ഷീണമകറ്റാൻ ചായയും കാപ്പിയും അമിതമായി കുടിക്കാറുണ്ട്. എന്നാൽ കഫീന്റെ അമിത ഉപയോഗം ഗർഭാശയത്തിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വയറുവേദന വർദ്ധിപ്പിക്കുകയും ചെയ്യും.

25
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ

ആർത്തവസമയത്ത് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ തലച്ചോറിലെ ഫീൽ ഗുഡ് രാസവസ്തുക്കളുടെ അളവ് കുറയും. ഈ സമയത്ത് കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുന്നത് മാനസിക അസ്വസ്ഥതകൾക്കും ഊർജ്ജക്കുറവിനും കാരണമാകുന്നു.

35
മധുരത്തോടുള്ള താല്പര്യം

ആർത്തവ സമയത്ത് അമിതമായി മധുരം കഴിക്കാൻ തോന്നുന്നത് ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവുള്ളതുകൊണ്ടാണ്. എന്നാൽ മധുരം ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

45
തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം

ചൂടുള്ള ഭക്ഷണങ്ങൾ എളുപ്പം ദഹിക്കുന്നവയാണ്. അതിനാൽ ആർത്തവ സമയത്ത് തണുത്തതും വേവിക്കാത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം.

55
അയൺ അടങ്ങിയ ഭക്ഷണങ്ങൾ

ആർത്തവ സമയത്തുണ്ടാകുന്ന അമിതമായ തളർച്ചയും ക്ഷീണവും അയണിന്റെ കുറവുമൂലം വരുന്നതാണ്. അതിനാൽ അയൺ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories