ഉയര്‍ന്ന കൊളസ്ട്രോള്‍; ശരീരം കാണിക്കുന്ന സൂചനകള്‍

Published : Sep 27, 2025, 09:43 PM IST

ചീത്ത കൊളസ്ട്രോൾ കൂടുമ്പോൾ രക്തധമനികളിൽ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയാഘാതം അടക്കമുളള പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 

PREV
18
ഉയര്‍ന്ന കൊളസ്ട്രോള്‍; ശരീരം കാണിക്കുന്ന സൂചനകള്‍

ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം:

28
കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞനിറമുള്ള മുഴകൾ

ചർമ്മത്തിന് താഴെ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതു മൂലം കൺപോളകളിൽ മഞ്ഞനിറമുള്ള മുഴകള്‍ കാണപ്പെടാം.

38
കാലുകളിൽ വേദന

നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കാലുകളിൽ വേദനയോ മരവിപ്പോ അനുഭവപ്പെടുന്നതും കൊളസ്ട്രോളിന്‍റെ സൂചനയാകാം.

48
കൈകളിലും കാലുകളിലും തണുപ്പോ മരവിപ്പോ അനുഭവപ്പെടുക

ചൂടുള്ള കാലാവസ്ഥയിൽ പോലും കൈകളും കാലുകളും തണുക്കുകയോ മരവിക്കുകയോ ചെയ്യുന്നതും കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം.

58
തലക്കറക്കം

ഇടയ്ക്കിടെയുള്ള തലക്കറക്കവും ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം.

68
ശ്വാസംമുട്ടൽ

പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ ശ്വാസം കിട്ടാതെ വരുന്നത് കൊളസ്ട്രോളിന്റെ സൂചനയാകാം.

78
അമിത ക്ഷീണം

നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം തോന്നുന്നത് ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാകാം.

88
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Read more Photos on
click me!

Recommended Stories