ഇന്ത്യയിൽ സെർവിക്കൽ ക്യാൻസർ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായാണ് പുതിയ കണക്കുകള്‍ പറയുന്നത്. യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിന്റെ കോശങ്ങളിലാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്.
സെർവിക്കൽ ക്യാൻസറിനെ നേരത്തെ തിരിച്ചറിയാം; സൂക്ഷ്മ ലക്ഷണങ്ങൾ
സെർവിക്കൽ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം.
28
അസാധാരണമായ രക്തസ്രാവം
ആർത്തവചക്രങ്ങൾക്കിടയ്ക്കോ, ആർത്തവ വിരാമത്തിനു ശേഷമോ അസാധാരണമായ രക്തസ്രാവം ഉണ്ടാകുന്നത് നിസാരമായി കാണേണ്ട. ക്രമമല്ലാത്ത രക്തസ്രാവം എല്ലായ്പ്പോഴും സെർവിക്കൽ കാൻസറിന്റെ ലക്ഷണം ആകണമെന്നില്ല. എങ്കിലും ഇത്തരം ലക്ഷണ കാണുന്നുണ്ടെങ്കില്‍, പരിശോധന നടത്തുക.
38
ലൈംഗിക ബന്ധത്തിന് ശേഷമുളള രക്തസ്രാവം
ലൈംഗിക ബന്ധത്തിന് ശേഷമുളള രക്തസ്രാവം, ലൈംഗിക ബന്ധത്തിനിടെയുള്ള അസാധാരണ വേദന എന്നിവയും ചിലപ്പോള്‍ ഇതുമൂലമാകാം.
48
വജൈനൽ ഡിസ്ചാർജ്
സാധാരണയിൽ കവിഞ്ഞ വജൈനൽ ഡിസ്ചാർജും നിസാരമായി കാണേണ്ട. യോനിയിൽ നിന്നുള്ള ഡിസ്ചാർജ് കൂടുകയോ, ദുർഗന്ധമോ, രക്തത്തിന്റെ അംശമോ ഇതിനുണ്ടാകുകയോ ചെയ്താൽ അതും സെർവിക്കൽ ക്യാൻസറിന്‍റെ ലക്ഷണമാകാം.
58
പെൽവിക് ഭാഗത്തെ വേദന
പെൽവിക് ഭാഗത്തെ വേദന, മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും അസ്വസ്ഥതയും, മൂത്രനാളിയിലെ അണുബാധയുമെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
അകാരണമായി ശരീരഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവയും സെർവിക്കൽ ക്യാൻസറിന്‍റെ സൂചനകളാകാം.
88
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam