ഹൃദയത്തിലെ ബ്ലോക്ക് ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Jan 08, 2026, 11:05 AM IST

ഹൃദയത്തില്‍ ബ്ലോക്ക് വരുന്ന കേസുകളുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ഹൃദയത്തിലേയ്ക്ക് രക്തം പമ്പു ചെയ്യുന്നത് കൊറോണറി ആര്‍ട്ടറിയിലൂടെയാണ്. ഇതില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടി രക്തപ്രവാഹം നേരെ നടക്കാതെയാകുമ്പോഴാണ് ഇത്തരം പ്രശ്‌നമുണ്ടാകുന്നത്.  

PREV
17
ഹൃദയത്തിലെ ബ്ലോക്ക് ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഹൃദയത്തില്‍ ബ്ലോക്ക് വരുന്ന കേസുകളുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ഹൃദയത്തിലേയ്ക്ക് രക്തം പമ്പു ചെയ്യുന്നത് കൊറോണറി ആര്‍ട്ടറിയിലൂടെയാണ്. ഇതില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടി രക്തപ്രവാഹം നേരെ നടക്കാതെയാകുമ്പോഴാണ് ഇത്തരം പ്രശ്‌നമുണ്ടാകുന്നത്. പണ്ട് കാലത്ത് 60നു മേല്‍ പ്രായമുളളവരിലാണ് ഈ പ്രശ്‌നമുണ്ടാകാറെങ്കിലും ഇന്നത്തെ കാലത്ത് ഇത് വര്‍ദ്ധിച്ചു വരുന്നത് ചെറുപ്പക്കാരില്‍ കൂടിയാണ്. ഷുഗര്‍, കൊളസ്‌ട്രോള്‍, ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു.

27
കൊളസ്ട്രോൾ അടിഞ്ഞുകൂടുമ്പോൾ ഹൃദയം ശരിയായ രീതിയിൽ രക്തം പമ്പ് ചെയ്യാൻ പാടുപെടുന്നു

കൊളസ്ട്രോൾ അടിഞ്ഞുകൂടുമ്പോൾ ഹൃദയം ശരിയായ രീതിയിൽ രക്തം പമ്പ് ചെയ്യാൻ പാടുപെടുന്നു. ഇതിന്റെ ഫലമായി ശരീരത്തിന് കുറഞ്ഞ ഓക്സിജൻ ലഭിക്കുന്നു. ഇത് എല്ലായ്പ്പോഴും ഹൃദയവുമായി ബന്ധപ്പെട്ടതായി തോന്നാത്ത ലക്ഷണങ്ങൾക്ക് കാരണമായേക്കാം..- പട്യാലയിലെ മണിപ്പാൽ ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് സീനിയർ കൺസൾട്ടന്റ് ഡോ. സന്ദീപ് തക്കർ പറയുന്നു. ഹൃദയത്തിലെ ബ്ലോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

37
പടികൾ കയറുമ്പോഴോ ചെറിയ ദൂരം നടക്കുമ്പോഴോ ഉണ്ടാകുന്ന ശ്വാസതടസ്സം

ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. കുറച്ച് പടികൾ കയറുമ്പോഴോ ചെറിയ ദൂരം നടക്കുമ്പോഴോ ഉണ്ടാകുന്ന ശ്വാസതടസ്സം രക്തപ്രവാഹം കുറയുന്നതിലേക്ക് വിരൽ ചൂണ്ടുന്നു.

47
നെഞ്ചിലെ അസ്വസ്ഥതയാണ് മറ്റൊരു ലക്ഷണം

നെഞ്ചിലെ അസ്വസ്ഥതയാണ് മറ്റൊരു ലക്ഷണം. പടികൾ കയറുകയോ വേഗത്തിൽ നടക്കുമ്പോഴോ നെഞ്ചിൽ ഭാരം, സമ്മർദ്ദം എന്നിവ അനുഭവപ്പെടുകയും അത് രക്തയോട്ടത്തിന് കുറയുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.

57
അമിത ക്ഷീണമാണ് ഹൃദയം തകരാറിലായതിന്റെ ലക്ഷണമാണ്.

ക്ഷീണം തോന്നുന്നത് ഇടുങ്ങിയ ധമനികൾ വഴി ഹൃദയം കൂടുതൽ കഠിനമായി പ്രവർത്തിക്കുന്നതിന്റെ സൂചനയായിരിക്കാം. അമിത ക്ഷീണമാണ് ഹൃദയം തകരാറിലായതിന്റെ ലക്ഷണമാണ്.

67
സെറിബ്രൽ രക്തചംക്രമണം മോശമാകുമ്പോൾ, നിർജ്ജലീകരണം അല്ലെങ്കിൽ ക്ഷീണം എന്നിവ മൂലമുണ്ടാകുന്ന തലകറക്കത്തിന് ഇടയാക്കും

തലകറക്കമാണ് മറ്റൊരു ലക്ഷണം. സെറിബ്രൽ രക്തചംക്രമണം മോശമാകുമ്പോൾ, നിർജ്ജലീകരണം അല്ലെങ്കിൽ ക്ഷീണം എന്നിവ മൂലമുണ്ടാകുന്ന തലകറക്കത്തിന് ഇടയാക്കും.

77
നെഞ്ചുവേദനയാണ് ഹൃദ്രോ​ഗത്തിന്റെ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു.

നെഞ്ചുവേദനയാണ് ഹൃദ്രോ​ഗത്തിന്റെ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു. പ്രത്യേകിച്ച് വ്യായാമ വേളയിൽ നെഞ്ചുവേദന അനുഭവപ്പെടുന്നത് നിസാരമായി കാണരുത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories