ടൈപ്പ് 5 പ്രമേഹം ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

Published : Dec 30, 2025, 11:09 AM IST

വിട്ടുമാറാത്ത പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രമേഹമാണ് ടൈപ്പ് 5 പ്രമേഹം. malnutrition-related diabetes mellitus (MRDM) എന്നും ഇതിനെ പറയുന്നു. ഇത് കടുത്ത ഇൻസുലിൻ കുറവിന് കാരണമാകുന്നു.

PREV
17
ടൈപ്പ് 5 പ്രമേഹം ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

വിട്ടുമാറാത്ത പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രമേഹമാണ് ടൈപ്പ് 5 പ്രമേഹം. malnutrition-related diabetes mellitus (MRDM) എന്നും ഇതിനെ പറയുന്നു. ഇത് കടുത്ത ഇൻസുലിൻ കുറവിന് കാരണമാകുന്നു.

27
പോഷകക്കുറവ് മൂലം പാൻക്രിയാറ്റിക് വികസനം തകരാറിലാകുന്നതിലൂടെ ഇത് ഉയർന്ന രക്തത്തിലെ പഞ്ചസാരയിലേക്ക് നയിക്കുന്നു.

മെലിഞ്ഞ ചെറുപ്പക്കാരെ ഇത് പലപ്പോഴും ബാധിക്കുന്നു. ടൈപ്പ് 1 (ഓട്ടോഇമ്മ്യൂൺ) അല്ലെങ്കിൽ ടൈപ്പ് 2 (ഇൻസുലിൻ പ്രതിരോധം/പൊണ്ണത്തടി) എന്നിവയിൽ നിന്ന് വ്യത്യസ്തമാണിത്. നീണ്ടുനിൽക്കുന്ന പോഷകക്കുറവ് മൂലം പാൻക്രിയാറ്റിക് വികസനം തകരാറിലാകുന്നതിലൂടെ ഇത് ഉയർന്ന രക്തത്തിലെ പഞ്ചസാരയിലേക്ക് നയിക്കുന്നു.

37
വർദ്ധിച്ച ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, തലവേദന, കാഴ്ച മങ്ങുക, ക്ഷീണം

വർദ്ധിച്ച ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, തലവേദന, കാഴ്ച മങ്ങുക, ക്ഷീണം, മുറിവുകൾ പതുക്കെ ഉണങ്ങുക എന്നിവ ടെെപ്പ് 5 പ്രമേഹത്തിന്റെ ലക്ഷണമാണ്. പ്രമേഹത്തിന്റെ പല ലക്ഷണങ്ങളും പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉദാഹരണത്തിന് ശരീരഭാരം കുറയൽ, ക്ഷീണം, വിശപ്പ്. ഈ ലക്ഷണങ്ങളെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കും.

47
പോഷകാഹാരക്കുറവിന്റെ ഫലമായാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് ആരോ​ഗ്യ വിദ​​ഗ്ധർ പറയുന്നു.

ടൈപ്പ് 1 പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമായി പാൻക്രിയാറ്റിക് കോശങ്ങൾ വികസിക്കാത്തതിനാൽ നശിപ്പിക്കപ്പെടുന്നില്ല എന്നതാണ് ടൈപ്പ് 5 പ്രമേഹത്തിന്റെ ഒരു പ്രത്യേകത എന്നത്. ബാല്യത്തിലും കൗമാരത്തിലും നീണ്ടുനിൽക്കുന്ന പോഷകാഹാരക്കുറവിന്റെ ഫലമായാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് ആരോ​ഗ്യ വിദ​​ഗ്ധർ പറയുന്നു.

57
പോഷകാഹാരക്കുറവ്, പതിവ് അണുബാധകൾ എന്നിവ പാൻക്രിയാസിന്റെ വികാസത്തെ തടസ്സപ്പെടുത്തും.

പോഷകാഹാരക്കുറവ്, പതിവ് അണുബാധകൾ എന്നിവ പാൻക്രിയാസിന്റെ വികാസത്തെ തടസ്സപ്പെടുത്തും. ഇത് ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള അതിന്റെ കഴിവ് കുറയ്ക്കുന്നു. ടൈപ്പ് 5 പ്രമേഹം ടൈപ്പ് 1 പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമാണ്. കാരണം ഇത് സ്വയം രോഗപ്രതിരോധ സ്വഭാവമുള്ളതല്ല. ഇൻസുലിൻ പ്രതിരോധം ഇല്ലാത്തതിനാൽ ഇത് ടൈപ്പ് 2 പ്രമേഹത്തിൽ നിന്നും വ്യത്യസ്തമാണ്. രോഗികൾ സാധാരണയായി വളരെ മെലിഞ്ഞവരും, പോഷകാഹാരക്കുറവുള്ളവരും, കുറഞ്ഞ ബോഡി മാസ് ഇൻഡക്സും ഉള്ളവരുമാണ്.

67
ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്ക തകരാറുകൾ, നാഡി തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു

ടൈപ്പ് 5 പ്രമേഹം ബാധിച്ച് കഴിഞ്ഞാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്ക തകരാറുകൾ, നാഡി തകരാറുകൾ എന്നിവയുൾപ്പെടെ മറ്റ് തരത്തിലുള്ള ‍രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. എല്ലാത്തരം പ്രമേഹങ്ങളെയും പോലെ, ഈ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തലും ഉചിതമായ ചികിത്സയും നിർണായകമാണ്.

77
ദീർഘകാല സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമായ ഗ്ലൂക്കോസ് നിയന്ത്രണം അത്യാവശ്യമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം ഉയരുകയോ HbA1c ഉയരുകയോ ചെയ്യുന്നത് മറ്റ് തരത്തിലുള്ള പ്രമേഹത്തിലെന്നപോലെ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ഹ്രസ്വകാല, ദീർഘകാല സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമായ ഗ്ലൂക്കോസ് നിയന്ത്രണം അത്യാവശ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories